• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; പിടികൂടിയത് നാല് കിലോയിലധികം സ്വര്‍ണം; മൂന്ന് പേര്‍ പിടിയില്‍

Gold Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; പിടികൂടിയത് നാല് കിലോയിലധികം സ്വര്‍ണം; മൂന്ന് പേര്‍ പിടിയില്‍

അടിവസ്ത്രത്തിലെ പ്രത്യേക അറയിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

  • Last Updated :
  • Share this:
മലപ്പുറം:  മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസും കസ്റ്റംസും പിടിച്ചെടുത്തത് നാല് കിലോയിൽ അധികം സ്വർണം. പോലീസ് ഒരാളിൽ നിന്ന് 2.14 കിലോ ഗ്രാം സ്വർണ്ണം പിടിച്ചപ്പോൾ കസ്റ്റംസ് രണ്ട് പേരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 2.14 കിലോ തൂക്കം വരുന്ന മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയാണ് പോലീസിൻറെ  പിടിയിൽ ആയത്.

നാദാപുരം പേരോട് സ്വദേശി ജുനൈദ് കെ.കെ.ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. അടിവസ്ത്രത്തിന് ഉള്ളിൽ പ്രത്യേക അറ ഉണ്ടാക്കി അതിലും തുടയിൽ ധരിച്ച പ്രത്യേക ബാൻഡിലും ഒളിപ്പിച്ച് ആണ് ഇയാള് സ്വർണം കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ന് അബുദാബിയിൽ നിന്ന് വന്ന 6E1845 ഇൻഡിഗോ ഫ്ളൈറ്റിലെ യാത്രക്കാരൻ ആണ് ജുനൈദ്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ഇയാളെ പോലീസ് എയ്ഡ് പോസ്റ്റിൽ കൊണ്ടുപോയി ചോദ്യം ചെയ്യുക ആയിരുന്നു. സ്വർണം കടത്തിയത് സമ്മതിച്ച ജുനൈദ് അവ പോലീസിന് എടുത്ത് നൽകി. ശരീരത്തിന് ഉള്ളിലും സോക്‌സിനുള്ളിലും വസ്ത്രത്തിലും ഒക്കെ സ്വർണം കടത്തുന്നത് പിടികൂടിയിട്ടുണ്ട്. എന്നാല്‍ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറ ഉണ്ടാക്കി അതിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പോലീസ് പിടികൂടുന്നത് ആദ്യമായാണ്.

മൂന്ന് പാക്കറ്റുകളിൽ ആയി ഇയാള് കടത്തിയ സ്വർണത്തിന് 2.14 കിലോഗ്രാം തൂക്കം ഉണ്ട്. 96 ലക്ഷം രൂപയോളം മൂല്യം പിടിച്ചെടുത്ത സ്വർണത്തിന് കണക്കാക്കുന്നുണ്ട്. കരിപ്പൂരിൽ പോലീസ് പിടിച്ചെടുക്കുന്ന രണ്ടാമത്തെ വലിയ അളവിൽ ഉള്ള സ്വർണക്കടത്ത് ആണിത്.

Also Read-Drug case| നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്പെഷ്യൽ എയ്ഡ് പോസ്റ്റ് തുടങ്ങി ഇത് വരെ 40 സ്വർണ കടത്ത് കേസുകൾ ആണ് പോലീസ് പിടികൂടിയത്.  36.750 കിലോ സ്വർണം കണ്ടെടുത്തു. ഇവയുടെ മൂല്യം 17 കോടിയോളം വരും കസ്റ്റംസ് പിടിച്ചെടുത്തത് രണ്ട് കിലോയിൽ അധികം സ്വർണം.

കരിപ്പൂർ എയർപോർട്ട് ഇൻ്റലിജൻസ്  വിമാനത്താവളത്തിന് ഉള്ളിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം കണ്ടെത്തിയത്. ശരീരത്തിനുള്ളിൽ മലദ്വാരത്തിൽ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി. രണ്ട് പേരിൽ നിന്നായി 94 ലക്ഷം രൂപയിൽ അധികം മൂല്യം കണക്കാക്കുന്ന സ്വർണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത്.

Also Read-Liquor Seized| മാഹിയിൽ നിന്ന് കടത്തിയ വിദേശ മദ്യവുമായി ഐസക് ന്യൂട്ടൻ പിടിയിൽ

കോഴിക്കോട് സ്വദേശി അനീസ് , കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിൽ ആയത്. ഇവർ  ശരീരത്തിന് ഉള്ളിൽ ഒളിപ്പിചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മസ്കറ്റിൽ നിന്നും വന്ന അനീസ് 1.132 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ചിരുന്നത്. 49.2 ലക്ഷം രൂപ ആണ് സ്വർണത്തിൻ്റെ കണക്കാക്കുന്ന മൂല്യം. 1.01240 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കബീർ കടത്താൻ ശ്രമിച്ചത്. ക്യാപ്സ്യൂളുകളിൽ ആക്കി ആണ് ഇയാള് സ്വർണം ശരീരത്തിന് ഉള്ളിൽ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. ഈ സ്വർണത്തിന്  44.50 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്.
Published by:Jayesh Krishnan
First published: