മൂവാറ്റുപുഴ: യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം തല മുണ്ഡനം ചെയ്തു. കേസില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), മകന് അഖില്‍ (22), ബന്ധു അഭിജിത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം നഗരത്തിലെ അരമന ജംഗ്ഷനിലുള്ള സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.
ആളുമാറി മര്‍ദിച്ചുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ആളുമാറിയതല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.
Also read:
മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA
Robbery | ഷാപ്പിലെ കളള് കട്ടുകുടിച്ച് കടയിൽ കയറി;ഷട്ടറിനടിയിലൂടെ വെളിച്ചം പുറത്തുവന്നു; പൊലീസ് ജീപ്പ് പിന്നോട്ടു വന്ന് പൊക്കി
കോട്ടയം വാഴൂരില്‍ പലചരക്കുകട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. തൊടുപുഴ കാരിക്കോട് താഴേത്തൊടിയിൽ ബിജു (പുള്ള്–47), വെള്ളിയാമറ്റം കൊള്ളിയിൽ അജേഷ് (37) എന്നിവരെയാണു പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വാഴക്കുളത്തു നിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. കടയിൽ മോഷണത്തിനു കയറുന്നതിനു മുൻപ് ചാമംപതാലിലെ കള്ളു ഷാപ്പിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന കള്ള് എടുത്തു കുടിക്കുകയും 2 കുപ്പി കള്ള് മോഷ്ടിക്കുകയും ചെയ്തു. ഇതും കൈവശം വച്ചാണു കടയിൽ മോഷണത്തിനു കയറിയത്.
വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിനു സമീപം പലചരക്ക്–സ്റ്റേഷനറി വ്യാപാരം നടത്തുന്ന മുഹമ്മദ് ഷെബിന്റെ കടയുടെ 3 ഷട്ടറുകളാണു ഇവർ കുത്തിത്തുറന്നത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ കോളജ് പടിക്കൽ എത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറിന്റെ അടിഭാഗം തുറന്നു വെളിച്ചം പുറത്തേക്കു വരുന്നതു ശ്രദ്ധിച്ചു.
മുൻപോട്ടു പോയ പൊലീസ് ജീപ്പ് പിന്നോട്ടെടുത്തു കടയുടെ മുന്നിലെത്തി ഷട്ടർ ഉയർത്തി. ഈ സമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടാൻ ശ്രമിച്ചു. ഇരുവരെയും പൊലീസ് സംഘം പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണു മോഷണം നടത്തുകയാണെന്ന വിവരം അറിയുന്നത്. കടയിലെ സ്റ്റേഷനറി സാധനങ്ങൾ ചാക്കിൽ നിറയ്ക്കുന്നതിനിടെയാണു പൊലീസ് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.