• HOME
  • »
  • NEWS
  • »
  • crime
  • »
  • യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റു; മൂന്നു പേർ പിടിയിൽ

യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റു; മൂന്നു പേർ പിടിയിൽ

ലിറ്ററിന് 2000 രൂപ നിരക്കിലായിരുന്നു ചാരായം വിറ്റിരുന്നത്. ദിവസവും 30 ലിറ്റർ ചാരായം വിൽപന നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

News18 Malayalam

News18 Malayalam

  • Share this:
    കോട്ടയം: ഈരാറ്റുപേട്ടയിൽ ചാരായം വാറ്റി വിൽപ്പനയ്ക്കെത്തിച്ച സംഭവത്തിൽ ഏജന്റ് ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യൂ (27) എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും 2 കാറുകളും മൂന്ന് മൊബൈൽ ഫോണും പിടിച്ചെടുത്തു. യൂട്യൂബ് നോക്കിയാണ് ഇവർ വാറ്റ് നിർമാണം പഠിച്ചത്.

    Also Read- സാലഡ് വിളമ്പാൻ വൈകി; ദേഷ്യത്തിൽ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്

    ചാരായ വിൽപന വ്യാപകമാണെന്ന വിവരങ്ങളെത്തുടർന്ന്​ ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ്‌ എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചിരുന്നു. ഇതിനിടെയാണ് പനയ്ക്കപ്പാലം - പ്ലാശനാൽ റോഡിലൂടെ ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈ എസ്​ പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവ​രം ല​ഭി​ച്ചത്.

    Also Read- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റോഡിലൂടെ വിലിച്ചിഴച്ചു; മഴുവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

    തു​ട​ർ​ന്ന്, ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കളത്തുക്കടവിലുള്ള ദീപുവി​ന്റെ വീട്ടിൽ നടത്തിയ റെയ്​ഡിൽ വീട്ടിനുള്ളിൽനിന്ന്​ ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെത്തി. കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്.

    Also Read- വിവാഹേതര ബന്ധം, ഗാർഹിക പീഡനം; സീരിയൽ താരത്തിനെതിരെ ഭാര്യയുടെ പരാതി

    ലോക്ഡൗണിനെ തുടർന്ന് ദീപു വീട്ടിൽതന്നെ യു ട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റി ഏജന്റുമാരായ ശ്യാമും മാത്യൂസും വഴി ലിറ്ററിന് 2000 രൂപ നിരക്കിൽ വിൽപന നടത്തിവരുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ദിവസവും 30 ലിറ്റർ ചാരായം വിൽപന നടത്തിയിരുന്നു. ആവശ്യക്കാർ കൂടിയതോടെ വലിയ രീതിയിൽ വാറ്റ് തുടങ്ങാനിരി​ക്കെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

    Also Read- ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ

    ഈരാറ്റുപേട്ട പൊലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി ബി അനസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ ചന്ദ്, ജിനു, കബീർ, ഷെറിൻ മാത്യു സ്​റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
    Published by:Rajesh V
    First published: