കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. സംഭവത്തിൽ 20 വയസ്സുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. കോട്ടയം മടുക്ക സ്വദേശികളായ അനന്ദു, മഹേഷ്, ചെറുവള്ളി എസ്റ്റേറ്റ് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പതിനഞ്ച് വയസ്സുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് ആണ് സംഭവത്തിന്റെ തുടക്കം. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് നടന്ന വൈദ്യപരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സ്കൂൾ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികൾ മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരുവരും എലിവിഷം കഴിച്ചിരുന്നതായി വ്യക്തമായി.
ഫോണിൽ ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പറഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് കോരുത്തോട്, മടുക്ക സ്വദേശിനികളായ വിദ്യാർത്ഥിനികൾ മൊഴി നൽകിയത്. എന്നാൽ ദുരൂഹത സംശയിച്ച പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
You may also like:യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ
[NEWS]പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചു; ബന്ധുവായ യുവതി പിടിയിൽ
[PHOTO] #JusticeForJayarajandBennicks|'ഞങ്ങൾക്ക് വേണ്ടത് വസ്തുതകൾ'; ജയരാജിനും മകനും നീതി തേടി പ്രിയങ്ക ചോപ്ര
[PHOTO]
ഒരു കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായതോടെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Minor rape case, Rape case