• HOME
  • »
  • NEWS
  • »
  • crime
  • »
  • THREE ARRESTED FOR POSSESSION OF DEADLY DRUGS EXCISE SAYS TWO ARE TECHNOPARK EMPLOYEES

യുവതിയടക്കം മൂന്നുപേര്‍ അതിമാരക മയക്കുമരുന്നുമായി പിടിയില്‍; രണ്ടു പേര്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരെന്ന് എക്‌സൈസ്

പിടിയിലായവരില്‍ രണ്ട് പേര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

News18 Malayalam

News18 Malayalam

  • Share this:
    കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. പിടിയിലായവരില്‍ രണ്ട് പേര്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും രണ്ടു യുവാക്കളും പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.

    തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍  ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്.

    Also Read-വീട്ടുവളപ്പില്‍ ആറടി ഉയരത്തില്‍ കഞ്ചാവ് ചെടി; നാര്‍കോട്ടിക്ക് സെല്‍ കേസെടുത്തു

    കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവയെ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Also Read-‘കഞ്ചാവും മയക്കുമരുന്നും വാങ്ങുന്നവർ സ്വന്തം മതക്കാരിൽ നിന്നും വാങ്ങുക’; നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സന്ദീപാനന്ദഗിരി

    മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

    Also Read-അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

    എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ , വിബിന്‍ W, സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി , WCEO ഷൈനി.കെ. ഇ ഡ്രൈവര്‍ അബ്ദുറഹിം എം വി , എന്നിവര്‍ പങ്കെടുത്തു.
    Published by:Jayesh Krishnan
    First published:
    )}