നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery | കാമുകിയ്ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ വീട് കൊള്ളയടിച്ചു; കവര്‍ച്ചയ്ക്കിടെ പേര് വിളിച്ച് കുടുങ്ങി

  Robbery | കാമുകിയ്ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ വീട് കൊള്ളയടിച്ചു; കവര്‍ച്ചയ്ക്കിടെ പേര് വിളിച്ച് കുടുങ്ങി

  പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍സംഘം കൊള്ള നടത്തിയത്.

  • Share this:
   ന്യൂഡല്‍ഹി: ഗൃഹനാഥനെ ആക്രമിച്ച് വീട് കൊള്ളയടിച്ച(Theft) കേസില്‍ മൂന്നു പേര്‍ പിടിയില്‍(Arrest). ആര്‍.കെ.പുരം നിവാസി ശുഭം(20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ്(19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല(41) എന്നിവരെയാണ് ഡല്‍ഹി പോലീസ്(Delhi Police) അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്.

   പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍സംഘം കൊള്ള നടത്തിയത്. മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സി.ഇ.ഒ.യായ ആദിത്യകുമാറിന്റെ വീട്ടില്‍ പട്ടാപ്പകല്‍ മൂന്നംഗസംഘം കവര്‍ച്ച നടത്തിയത്. ആദിത്യകുമാറിനെ ആക്രമിച്ചായിരുന്നു മോഷണം നടത്തിയത്. കുമാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

   തോക്ക് ചൂണ്ടിയെത്തിയ മൂന്നംഗസംഘം വീടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദിച്ച് കെട്ടിയിട്ടു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗ്, ജാക്കറ്റ്, ഷൂസ്, വാച്ച്, സ്‌കൂട്ടര്‍ എന്നിവ മൂന്നംഗസംഘം കവര്‍ന്നതായാണ് പരാതി.

   കവച്ചയ്ക്കിടെ സംഘത്തിലെ ഒരാള്‍ ശുഭം എന്ന് മറ്റുള്ളവര്‍ വിളിച്ചിരുന്നതായി ആദിത്യകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് ശുഭം എന്ന പേരുള്ള 150-ഓളം ക്രിമിനലുകളുടെ ചിത്രങ്ങള്‍ പോലീസ് ആദിത്യകുമാറിന് നല്‍കി. ഇതില്‍നിന്ന് വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ ആളെ തിരിച്ചറിയുകയായിരുന്നു.

   Also Read-കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

   മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ശുഭം അടക്കമുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചു.   Also Read-Arrest | പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

   ശുഭത്തിനെതിരേ നേരത്തെ രണ്ട് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആസിഫ്, മുല്ല എന്നിവര്‍ മൂന്ന് കേസുകളിലും പ്രതികളാണ്. രണ്ട് സ്‌കൂട്ടറുകളും നാല് മൊബൈല്‍ ഫോണുകളം ലാപ്ടോപ്പും വാച്ചും അടക്കം ഇവരില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
   Published by:Jayesh Krishnan
   First published: