നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ കവര്‍ന്നു; മൂന്ന് പേര്‍ പിടിയില്‍

  പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ കവര്‍ന്നു; മൂന്ന് പേര്‍ പിടിയില്‍

  രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറിന്റെ കഴുത്തില്‍ കത്തി വച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

  • Share this:
   പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തി കാണിച്ച ഭീഷണിപ്പെടുത്തി(Threaten) പണം തട്ടിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍(Arrest). കവര്‍ച്ച ആസൂത്രണംചെയ്ത പച്ചക്കറിവണ്ടിയുടെ ഡ്രൈവറടക്കം മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്.
   വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

   തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി പാലക്കാട്ടെ കടകളിലേക്കെത്തിച്ചു കൊടുത്തതിന്റെ പണം കൈപ്പറ്റാന്‍ എത്തിയതായിരുന്നു ഏജന്റായ അരുണും ഡ്രൈവര്‍ സുജിത്തും. മാത്തൂരില്‍ വച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറിന്റെ കഴുത്തില്‍ കത്തി വച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

   11 ലക്ഷം രൂപയാണ് പ്രതികള്‍ ഏജന്റിന്റെ പക്കല്‍ നിന്ന് തട്ടിയെടുത്തത്. കോട്ടായി സിഐ ഷൈനിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറായ സുജിത്താണ് പണം തട്ടലിന്റെ സൂത്രധാരനെന്ന് കണ്ടത്തി.

   പ്രതികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു. കൃത്യത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ പാലക്കാട് ജില്ല വിട്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എസ്. ഷൈന്‍, എസ്.ഐ.മാരായ പി.ആര്‍. ദിനേശന്‍, ദിനു റെയ്‌നി, സീനിയര്‍ സി.പി.ഒ.മാരായ കെ. വിനീഷ്, മുഹമ്മദ് ഗനി എന്നിവര്‍ സംഭവത്തില്‍ അന്വേഷണം നടത്തി.

   Also Read-പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

   Arrest| ഗുണ്ടാപ്പക: തോക്ക് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടകൾ പിടിയിൽ

   ഗുണ്ടകൾ (Goons) തമ്മിലുള്ള കുടിപ്പകയെ തുടർന്ന് തോക്ക് (Gun)കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് ഗുണ്ടകൾ പിടിയിൽ. നെടുപുഴ സ്വദേശികളായ ടുട്ടുമോൻ എന്ന റെജിൻ, അയ്യപ്പൻ എന്ന അജിത്ത്, പൊറിഞ്ചു എന്ന കരുണാമയൻ എന്നിവരാണ് അറസ്റ്റിലായത്.

   നെടുപുഴ മദാമ്മത്തോപ്പിൽ ഇക്കഴിഞ്ഞ 16 നാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് നെടുപുഴയിലുള്ള അമർജിത്ത്, നെടുപുഴ തെക്ക് മുറി പ്രദേശത്ത് വെച്ച് മുകേഷിനെയും തോക്ക് കൊണ്ട് തലക്കടിച്ച് മാരകമായി ദേഹോപദ്രവം ചെയ്തു എന്നാണ് കേസ്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. അങ്കമാലി, ചാലക്കുടി, പൂമല, കേച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുബോഴാണ് നെടുപുഴ പോലീസിൻറെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പ്രതികൾ വലയിലായത്.

   അറസ്റ്റ് ചെയ്ത പ്രതികൾ കൊടും കുറ്റവാളികളും ഗുണ്ടാ പ്രവർത്തനങ്ങളുമായി കഴിയുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം കേസുകളുണ്ട്. 2, 3 പ്രതികൾ കവർച്ച കേസുകളിൽ ഉൾപ്പട്ടവരാണ്. കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനം പണയപ്പെടുത്തി പണം വാങ്ങി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പോലീസിൻറെ വലയിലായത്. പ്രതികൾ ഒളിച്ചു നടക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് പ്രതികളെ ഒളിവിൽ പാർപ്പിക്കുന്നതിന് സഹായികളായി പ്രവർത്തിച്ചവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}