#സജ്ജയകുമാർകന്യാകുമാരി: കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ റേഷനരി കടത്തുന്നതിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും (Murder) മറ്റൊരാളെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് (Police) അറസ്റ്റുചെയ്‌തു. കളിയിക്കാവിള പറയാടിവിള സ്വദേശി ഷിജിയെ (38) കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുതൻകോട് സ്വദേശി ക്ലൈൻ (26), കുളപ്പുറം സ്വദേശി ജസ്റ്റിൻ ജോസഫ് രാജ് (38), മരയാപുരം സ്വദേശി മഹേന്ദ്രകുമാർ (48) എന്നിവർ പിടിയിലായത്. വെട്ടേറ്റ എസ്. ടി. മങ്കാട് സ്വദേശി അജിനാണ് (26) ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാർച്ച് 26ന് രാത്രി 10ന് അജിനും ഷിജിയും കാറിൽ ഒരു ടൺ റേഷനരി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുമ്പോൾ കളിയിക്കാവിളയ്‌ക്ക് സമീപത്തുവച്ച് ഏഴംഗസംഘം കാർ തടഞ്ഞുനിർത്തി രണ്ടുപേരെയും കത്തി കൊണ്ട് കുത്തുകയും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. അജിന് തോളിലും തലയിലുമാണ് വെട്ടേറ്റത്. ഷിജിക്ക് വയറിലും കഴുത്തിലും കുത്തേറ്റു. നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു.
അബോധാവസ്ഥയിൽ കിടന്ന രണ്ടുപേരയും നാട്ടുകാർ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നിന് രാത്രിയാണ് ഷിജി മരിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിലരസിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തക്കല ഡിവൈ.എസ്.പി ഗണേശന്റെ ഓഫീസിലെത്തി പ്രതികൾ കീഴടങ്ങിയത്. റേഷനരി കേരളത്തിലേക്ക് കൊണ്ടുവരുന്നതിലുണ്ടായ തർക്കം കാരണമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കളിയിക്കാവിള പൊലീസ് ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു.
പരാതിക്കാരനിൽ നിന്നും 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിജിലൻസിന്‍റെ പിടിയില്പരാതിക്കാരനില് നിന്ന് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കന്യാകുമാരി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സൂലൂർ സ്വദേശിയും കന്യാകുമാരി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ തങ്കവേലുവിനെയാണ് (55) കന്യാകുമാരി വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാഗർകോവിൽ കോർട്ട് റോഡിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന രാമൻപുത്തൂർ സ്വദേശിയായ ശിവഗുരു കുറ്റാലം (66) 2017ൽ സ്ഥാപനത്തിന് അടുത്തുള്ള സ്ഥലം രാമദാസ്, രത്നസ്വാമി എന്നിവരുടെ പക്കൽ നിന്ന് ലീസിനെടുത്തിരുന്നു. 1.50 കോടി രൂപയായിരുന്നു കരാർ തുക. ഈ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചപ്പോൾ അന്നത്തെ നാഗർകോവിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.
ഇതോടെ സ്ഥലത്തിന്റെ ഉടമസ്ഥരോട് പണമോ അല്ലെങ്കിൽ മറ്റൊരു സ്ഥലമോ തരണമെന്ന് ശിവഗുരു ആവശ്യപ്പെട്ടു. എന്നാൽ ഉടമകൾ ഇത് അംഗീകരിക്കാതായതോടെ ശിവഗുരു ജില്ലാ പൊലീസ് മേധാവിയായിരുന്ന ബദ്രി നാരായണന് 2020ൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അതിൽ തൃപ്തിയില്ലെന്ന് കാട്ടി എസ്.പിക്ക് പരാതി നൽകി. തുടർന്ന് എസ്.പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തങ്കവേലുവിനോട് കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്കേസ് ഒതുക്കിത്തീർക്കാൻ 10 ലക്ഷം രൂപയാണ് ശിവഗുരുവിനോട് തങ്കവേലു ആവശ്യപ്പെട്ടത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥലമുടമകൾ മറ്റൊരു സ്ഥലം ശിവഗുരുവിന് നൽകി. താന്‍ ഇടപെട്ടത് കൊണ്ടാണ് സ്ഥലം ലഭിച്ചതെന്നും അതിന് പ്രതിഫലമായി 5 ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് തങ്കവേലു, ശിവഗുരുവിനെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതോടെ ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന് ശിവഗുരു പരാതി നൽകുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.