നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| ഗുണ്ടാപ്പക: തോക്ക് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടകൾ പിടിയിൽ

  Arrest| ഗുണ്ടാപ്പക: തോക്ക് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടകൾ പിടിയിൽ

  നെടുപുഴ സ്വദേശികളായ ടുട്ടുമോൻ എന്ന റെജിൻ, അയ്യപ്പൻ എന്ന അജിത്ത്, പൊറിഞ്ചു എന്ന കരുണാമയൻ എന്നിവരാണ് അറസ്റ്റിലായത്.

  അറസ്റ്റിലായവർ

  അറസ്റ്റിലായവർ

  • Share this:
  തൃശൂർ: ഗുണ്ടകൾ (Goons) തമ്മിലുള്ള കുടിപ്പകയെ തുടർന്ന് തോക്ക് (Gun)കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് ഗുണ്ടകൾ പിടിയിൽ. നെടുപുഴ സ്വദേശികളായ ടുട്ടുമോൻ എന്ന റെജിൻ, അയ്യപ്പൻ എന്ന അജിത്ത്, പൊറിഞ്ചു എന്ന കരുണാമയൻ എന്നിവരാണ് അറസ്റ്റിലായത്.

  നെടുപുഴ മദാമ്മത്തോപ്പിൽ ഇക്കഴിഞ്ഞ 16 നാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് നെടുപുഴയിലുള്ള അമർജിത്ത്, നെടുപുഴ തെക്ക് മുറി പ്രദേശത്ത് വെച്ച് മുകേഷിനെയും തോക്ക് കൊണ്ട് തലക്കടിച്ച് മാരകമായി ദേഹോപദ്രവം ചെയ്തു എന്നാണ് കേസ്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. അങ്കമാലി, ചാലക്കുടി, പൂമല, കേച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുബോഴാണ് നെടുപുഴ പോലീസിൻറെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പ്രതികൾ വലയിലായത്.

  അറസ്റ്റ് ചെയ്ത പ്രതികൾ കൊടും കുറ്റവാളികളും ഗുണ്ടാ പ്രവർത്തനങ്ങളുമായി കഴിയുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം കേസുകളുണ്ട്. 2, 3 പ്രതികൾ കവർച്ച കേസുകളിൽ ഉൾപ്പട്ടവരാണ്. കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനം പണയപ്പെടുത്തി പണം വാങ്ങി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പോലീസിൻറെ വലയിലായത്. പ്രതികൾ ഒളിച്ചു നടക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് പ്രതികളെ ഒളിവിൽ പാർപ്പിക്കുന്നതിന് സഹായികളായി പ്രവർത്തിച്ചവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

  വ്യാജമദ്യമല്ല; ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽ ചെന്ന്

  തൃശൂർ (Thrissur) ഇരിങ്ങാലക്കുടയിൽ (Irinjalakuda) രണ്ടു പേർ മരിച്ചത് ഫോർമാലിൻ (Formalin) ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾക്ക് അടക്കം ഇത് ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആരെങ്കിലും മനഃപൂർവ്വം നൽകിയതാണോ എന്ന് അന്വേഷിക്കും. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ പരേതനായ ശങ്കരൻ മകൻ ബിജു (42), ചന്തക്കുന്നിൽ ചിക്കൻ സെന്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) എന്നിവരാണ് ചാരായമെന്ന് കരുതി വിഷദ്രാവകം കഴിച്ചത്.

  തിങ്കളാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയിൽ വച്ച് ഇരുവരു മദ്യപിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ നിശാന്ത് ബൈക്കിൽ നിന്ന് കുഴഞ്ഞു വീണു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.

  നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസിന് ലഭിച്ചിരുന്നു . ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം തുടങ്ങി.
  Published by:Rajesh V
  First published:
  )}