• HOME
  • »
  • NEWS
  • »
  • crime
  • »
  • BJP നേതാക്കൾക്കൊപ്പമുളള ചിത്രം കാണിച്ച് റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു പേര്‍ പിടിയിൽ; ആസൂത്രക ഒളിവിൽ

BJP നേതാക്കൾക്കൊപ്പമുളള ചിത്രം കാണിച്ച് റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു പേര്‍ പിടിയിൽ; ആസൂത്രക ഒളിവിൽ

തട്ടിപ്പിന്റെ ആസൂത്രകയെന്ന് സംശയിക്കുന്ന എടപ്പാൾ സ്വദേശി അശ്വതി വാര്യർ ഒളിവിലാണ്.

  • Last Updated :
  • Share this:
    മലപ്പുറം: റെയിൽ ജോലി വാഗ്ദനം ചെയ്ത് പണം തട്ടിയ മൂന്നു പേർ പിടിയിൽ. ഏഴരലക്ഷം രൂപ നഷ്ടമായെന്ന മൂന്നുപേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിന്റെ ആസൂത്രകയെന്ന് സംശയിക്കുന്ന എടപ്പാൾ സ്വദേശി അശ്വതി വാര്യർ ഒളിവിലാണ്.

    ബിജെപി നേതാക്കൾക്കൊപ്പമുള്ല ചിത്രം കാണിച്ചായിരുന്നു പലരുടെയും വിശ്വാസം നേടിയെടുത്തത്. റെയിൽവേയിൽ വിവിധ തസ്തികകളിൽ മാന്യമായ ശമ്പളത്തോടെ ജോലി വാഗ്ദാനം നൽകിയായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്. മുക്കം വല്ലത്തായി പാറ സ്വദേശി ഷിജു, സഹോദരൻ സിജിൻ, എടപ്പാൾ സ്വദേശി ബാബു എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

    തട്ടിപ്പിന്റെ ഇടനിലക്കാര്‍ മാത്രമാണ് പിടിയിലായിരിക്കുന്നത്. ആസൂത്രകയെന്ന് സംശയിക്കുന്ന അശ്വതി വാര്യർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. റെയിൽ റിക്രൂട്ട്മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ലര്‍ക്ക് ദക്ഷിണ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവും നൽകി.

    Also Read-Sreejith Ravi| കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

    ഉദ്യോഗാർഥികൾക്കായി ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ ജോലി കിട്ടിയതായി പലരുടെയും സന്ദേശം പതിവായിരുന്നു. ഉദ്യോഗാർഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് അശ്വതി വാര്യർ അയച്ച വീഡിയോ സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു. അറസ്റ്റിലായവർ ബിജെപി അനുഭാവികളാണെന്നും ഇവർക്കെതിരെ ചങ്ങരംകുളം പൊന്നാനി സ്റ്റേഷനുകളിൽ സമാന പരാതികളുണ്ടെന്നും പൊലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: