പെൺകുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം: കൊല്ലം ജില്ലയിൽ മൂന്നു പേർ അറസ്റ്റിൽ

കൊല്ലം ജില്ലയിലെ മൂന്നിടങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി  പീഡിപ്പിച്ച  കേസിലെ പ്രതികൾ പിടിയിലായി. കടയ്ക്കൽ, കുണ്ടറ, കൊട്ടാരക്കര എന്നിവടങ്ങളിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നു പേർ പിടിയിലായിരിക്കുന്നത്.

News18 Malayalam
Updated: October 23, 2019, 7:19 PM IST
പെൺകുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം: കൊല്ലം ജില്ലയിൽ മൂന്നു പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:

 കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോവൂർ തോട്ടിൻകര പുത്തൻവീട്ടിൽ റസൂൽ മകൻ ആശിക്ക് (22) പൊലീസിന്റെ പിടിയിലായി. പുനലൂർ ഡി വൈ എസ് പി അനിൽ ദാസിന്റെ നേതൃത്വത്തിൽ  കടയ്ക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ് ഐ സജീർ, സിപിഒ മാരായ സുരേഷ്, രജീഷ്  എന്നിവരടങ്ങുന്ന സംഘമാണ്  പ്രതിയെ പിടികൂടിയത്.



കൊട്ടാരക്കര:   പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഉമ്മന്നൂർ മത്തായിമുക്ക് സ്വദേശി രവീന്ദ്രൻ പിള്ള പൊലീസ് പിടിയിലായി. കൊട്ടാരക്കര എസ്ഐ രാജീവന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.


കുണ്ടറ:  പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. കൊറ്റങ്കര മാമൂട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഒറീസ സ്വദേശി ശ്രീകാന്ത് സാബിനെ കുണ്ടറ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.



First published: October 23, 2019, 7:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading