നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram മയക്കു മരുന്ന് വേട്ട തുടരുന്നു; മങ്കടയിലും പെരിന്തൽമണ്ണയിലുമായി മൂന്ന് പേർ അറസ്റ്റിൽ

  Malappuram മയക്കു മരുന്ന് വേട്ട തുടരുന്നു; മങ്കടയിലും പെരിന്തൽമണ്ണയിലുമായി മൂന്ന് പേർ അറസ്റ്റിൽ

  പെരിന്തൽമണ്ണ ഡി.വൈ.എസ്.പി  എം. സന്തോഷ് കുമാറിൻ്റെ  നേതൃത്വത്തിൽ  പെരിന്തൽമണ്ണ, മങ്കട പോലീസും ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡും നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

  Drug_case

  Drug_case

  • Share this:
  മലപ്പുറം ജില്ലയിൽ  മയക്കു മരുന്ന് വിതരണ സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടിയുമായി പോലീസ്. പെരിന്തൽമണ്ണയിലും മങ്കടയിലുമായി മൂന്ന് പേരെ പിടികൂടി. ഇന്നലെയും എം ഡി എം എയുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി  എം. സന്തോഷ് കുമാറിൻ്റെ  നേതൃത്വത്തിൽ  പെരിന്തൽമണ്ണ, മങ്കട പോലീസും ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡും നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

  പെരിന്തൽമണ്ണ ടൗൺ പരിസരത്ത് വച്ച്  കുന്നപ്പള്ളി സ്വദേശി കിളിയൻ വളപ്പിൽ സുരേഷ് (39) നെ  പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ ,  എസ് ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും രണ്ട് ഗ്രാം എം ഡി എം എ കണ്ടെത്തി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു മയക്കുമരുന്ന് വിൽപ്പനക്കാരെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് രണ്ട് പേരെ കൂടി പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയും 70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ  ബ്രികേഷ്(36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26 ) എന്നിവരെ മങ്കട ടൗണിൽ വച്ച് മങ്കട സി.ഐ. യു.ഷാജഹാൻ, എസ്‌.ഐ വിജയരാജൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

  ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ മയക്കുമരുന്ന്  സംഘങ്ങളിൽ  നിന്നും ചെറിയ വില കൊടുത്ത്  വാങ്ങി വൻ ലാഭമെടുത്ത് കേരളത്തിലെ വിൽപനക്കാർക്ക് ട്രെയിൻ മാർഗവും പ്രത്യേക കാരിയർമാർ വഴിയും എത്തിച്ചുകൊടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും യുവാക്കളേയും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന കോളേജ് വിദ്യാർത്ഥികളേയും ലഹരിക്കടത്തിന്  ഉപയോഗിക്കുന്നതായും ജില്ലാപോലീസ് മേധാവിക്ക് വിവരം ലഭിച്ചതിൻ്റെ യടിസ്ഥാനത്തിൽ ഒരാഴ്ചയോളം ജില്ലയുടെ പല ഭാഗങ്ങളിലായി  ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിൽ  പോലീസ്   നടത്തിയ വ്യാപക പരിശോധനയിലാണ് 48 മണിക്കൂറിനുള്ളിൽ നാല് പേരെ പിടികൂടിയത്.

  ബാംഗ്ലൂരില്‍ നിന്ന് ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങി ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച് 5000 രൂപമുതല്‍ വിലയിട്ട് ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍ ഭാഗങ്ങളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് കൈമാറിയാണ് വില്‍പന.

  Also Read- Drug Seized | മലപ്പുറത്ത് വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന MDMA

  ഇന്നലെ ക്രിസ്റ്റല്‍ രൂപത്തിലുള്ള 51 ഗ്രാം ലഹരിമരുന്നുമായാണ് പെരിന്തല്‍മണ്ണ പിടിഎം കോളേജ് പരിസരത്തുനിന്ന് ഒറ്റപ്പാലം സ്വദേശി അത്താണിക്കല്‍ മുഹമ്മദ് ഷാഫി (23)യെ പിടികൂടിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ  ജില്ലയിലെ മയക്കുമരുന്ന് ചെറുകിട വിൽപ്പനക്കാരുടേയും   അവരിൽ നിന്നും സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കളുടേയും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തി കൗൺസിലിംഗ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും തുടർന്നും പരിശോധന ശക്തമാക്കുമെന്നും  പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ അറിയിച്ചു.  പെരിന്തൽമണ്ണ സി.ഐ. സുനിൽ പുളിക്കൽ, മങ്കട സി.ഐ.യു.ഷാജഹാൻ ,  എസ്‌.ഐ.മാരായ സി.കെ.നൗഷാദ്, വിജയരാാജൻ, എ.എസ്.ഐ. ഷാഹുൽഹമീദ്, ജില്ലാആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ ,പ്രശാന്ത് പയ്യനാട്, എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ് കുമാർ , കെ.ദിനേഷ് ,കെ.പ്രബുൽ, മിഥുൻ,മുഹമ്മദ് ഫൈസൽ , ഷിഹാബ്,സജീർ  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
  Published by:Anuraj GR
  First published:
  )}