കൊച്ചി: റോഡില്‍ ടോയ്‌ലറ്റ് മാലിന്യം തള്ളുന്നത് തടഞ്ഞ മരട് നഗരസഭ കൗണ്‍സിലറെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തില്‍ നസീം, നിസാം, സനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 14–ാം ഡിവിഷന്‍ കൗണ്‍സിലര്‍ സന്തോഷിനെയാണ് മട്ടാഞ്ചേരി സ്വദേശികളായ ലോറി ജീവനക്കാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ലോറി പിടിച്ചെടുത്തു. ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ഇത്തരത്തിൽ ദേശീയ പാതയോരത്ത് സ്ഥിരമായി ശുചിമുറി മാലിന്യം തള്ളുന്ന വികാസ് നഗറിലെ കാന കഴിഞ്ഞ ദിവസം നഗരസഭ ശുചിയാക്കിയിരുന്നു. വീണ്ടും മാലിന്യം തള്ളുന്നത് അന്വേഷിക്കാനെത്തിയ കൗൺസിലറെയാണ് ലോറി ജീവനക്കാര്‍ അക്രമിച്ചത്.
Also read-ഗുണ്ടാ പിരിവ് നൽകിയില്ല; ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന് ക്രൂര മർദനം
ഇത് ചേദ്യം ചെയ്തതോടെ തർക്കത്തിലേക്കേ നീങ്ങുകയായിരുന്നു. എന്നാൽ മാലിന്യം തള്ളലുകാർ മാപ്പുപറയാനെന്ന ഭാവത്തിൽ കൗൺസിലറെ കാലിൽ പിടിച്ച് വലിച്ചിടുകയായിരുന്നു. ഭീഷണിപ്പെടുത്തിയതായും സന്തോഷ് പരാതിയില്‍ പറയുന്നു. നഗരസഭാധ്യക്ഷന്‍ സ്ഥലത്തെത്തിയാണ് സ്ഥതി ശാന്തമാക്കിയത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.