• HOME
 • »
 • NEWS
 • »
 • crime
 • »
 • Theft Case | പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

Theft Case | പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സമയത്ത് സ്‌കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കും.

 • Share this:
  പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം(Theft) നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍(Arrest). മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്.

  മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സമയത്ത് സ്‌കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും രാത്രിയെത്തി പശുക്കളെ അഴിച്ചുകൊണ്ടുപോകുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പശുക്കളെ നിര്‍ത്തിക്കൊണ്ടു പോകാന്‍ സീറ്റുകള്‍ അഴിച്ചുമാറ്റി ഒരു ട്രാവല്‍ പ്രത്യേകം രൂപകല്പന ചെയ്താണ് ഇവര്‍ മാഷണം നടത്തുന്നത്.

  മോഷണം നടത്തുന്ന പരിസരത്ത് നിന്ന് അല്പം മാറി ഈ ട്രാവല്‍ നിര്‍ത്തിയിടും. പശുക്കളെ അഴിച്ചുകൊണ്ടുവന്നയുടന്‍ തന്നെ ഇവര്‍ ട്രാവലറില്‍ സ്ഥലം വിടുകയും ചെയ്യും. പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികള്‍ വന്നതോടെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു.

  Also Read-Arrest | കാറിടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ നടുറോഡിലിട്ട് മര്‍ദിച്ച 3 പേര്‍ അറസ്റ്റില്‍

  എസ്.ഐ.മാരായ സി.കെ. രാജേഷ്, മുജീബ്, നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ പി.ആര്‍. വിനോദ്, പ്രമോദ്, ലിജു, നൗഷാദ്, സന്തോഷ്, സി.പി.ഒ.മാരായ രതീഷ്, വസന്ത്കുമാര്‍, ഉണ്ണിക്കണ്ണന്‍, ഷൈലി, ഷജിത എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.

  Suicide Attempt| ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും

  കോഴിക്കോട്‌: വടകര (Vadakara) കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം (Suicide Attempt). സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാൾ തീവെച്ചത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

  Also Read-കഞ്ചാവ് വിറ്റ് പരപ്പനങ്ങാടി സ്വദേശി സമ്പാദിച്ചത് അട്ടപ്പാടിയിൽ ഒന്നര ഏക്കർ ഭൂമി; മലപ്പുറം എക്സൈസ് ഉടമസ്ഥത മരവിപ്പിച്ചു

  ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനിൽകുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്. ഇയാളുടെ ഭാര്യ വീടാണിത്. പുലർച്ചെ വീട്ടിലെത്തിയ ഇയാൾ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്കൂട്ടറിനും തീവെച്ചു. എന്നാൽ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ഭീഷണിയുമായി പുറത്ത് നിൽക്കുകയായിരുന്ന അനിൽ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.

  Also Read-Hyderabad Pub Raid| ഹൈദരാബാദ് പബ്ബിൽ പൊലീസ് റെയ്ഡ്; പിടിയിലായത് തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖർ

  പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനിൽകുമാർ തീപന്തങ്ങൾ എറിഞ്ഞു. അതിനിടെ അനിൽ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭർത്താവായ അനിൽകുമാർ 2018 ലും ഈ വീട്ടിലെത്തി തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. അനിൽകുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാർ അറിയിച്ചതിനെ സ്ഥലത്തെത്തിയ പൊലീസാണ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മറ്റിയത്.
  Published by:Jayesh Krishnan
  First published: