തിരുവനന്തപുരം: ഹോട്ടലിൽ ഗ്രേവിയെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് യുവാവിനെ കൂട്ടം ചേർന്ന് മർദിച്ച പ്രതികൾ അറസ്റ്റിൽ. വലിയതുറ സ്വദേശി അരുണിനാണ് ക്രൂരമായ മർദനമേറ്റത്. സംഭവത്തില്‍ ചാക്ക സ്വദേശികളായ രഞ്ജിത്, പ്രബിൻ, ശ്യാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വേളിയില്‍ ഞായറാഴ്ച ദിവസം രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മർദനമേറ്റ അരുണും മർദിച്ച സംഘവും. ഹോട്ടലിലെ ജീവനക്കാരനോട് ചോദിച്ച ഗ്രേവി ആദ്യം ഇവർക്ക് നൽകിയത് അരുൺ ചോദ്യം ചെയ്തിരുന്നു.
ഇത് തർക്കത്തിനിടയാക്കി.തുടർന്ന് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ അരുണിനെ പിന്നാലെയെത്തി മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നെഞ്ചിലും വയറിലും തലയ്ക്കും അരുണിന് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന അരുണിന്റെ ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.