ഇന്റർഫേസ് /വാർത്ത /Crime / മലപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

അറസ്റ്റിലായ ഷുഹൈബ്,  മുഹമ്മദ് ഹർഷിദ്, ഷമീർ

അറസ്റ്റിലായ ഷുഹൈബ്, മുഹമ്മദ് ഹർഷിദ്, ഷമീർ

ആഢംബര കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 

  • Share this:

മലപ്പുറം: ജില്ലയിൽ വീണ്ടും  വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക്  ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40  കിലോഗ്രാം  കഞ്ചാവുമായി  മൂന്നുപേർ പിടിയിലായി. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരാണ് പിടിയിലായത്.

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്  പച്ചക്കറി ലോറികളിലും ആഢംബരകാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ  കഞ്ചാവ് കടത്തുന്ന സംഘങ്ങളെ കുറിച്ച്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനാണ് വിവരം ലഭിച്ചത്.

ആഢംബര കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.   കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് വിവരം   ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  മലപ്പുറം  ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി  പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു.

മലപ്പുറം വലിയങ്ങാടി ബൈപ്പാസിൽ വച്ചാണ്  കാർ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം  രൂപ മുതൽ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക്   മുപ്പതിനായിരം  രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക്  വിൽപനനടത്താൻ  തയ്യാറാക്കിയ ചെറിയ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു .

സി.ഐ. ജോബി തോമസ്, എസ് .ഐ. അമീറലി, പ്രത്യേക  സംഘത്തിലെ  C.P.മുരളീധരൻ  ,C.P.സന്തോഷ്, എൻ.ടി.കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം.മനോജ്കുമാർ, കെ.ദിനേശ്, പ്രബുൽ, സക്കീർ കുരിക്കൾ, സിയാദ് കോട്ട, രജീഷ് , ദിനു, ഹമീദലി, ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഈ മാസം 17 ന് മലപ്പുറം പൂക്കോട്ടുംപാടം കൂറ്റംമ്പാറയിൽ എക്സൈസിന്റെ 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു.  രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും, ഹഷീഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരാണ് അന്ന് പിടിയിലായത്.

Also Read-ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

പൂക്കോട്ടുംപാടം കുറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്റെ കാട് പിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ 6.മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് സൂക്ഷിപ്പുകാരായ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ എക്സൈസ് സംഘം പിടികൂടുകയും ചെയ്തു.

ചെറുപ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹഷീഷ് ഓയിലും പിടികൂടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുമാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്ന് ഇവർ പറഞ്ഞു, പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടി രൂപ വരെ ലഭിക്കുമെന്ന് പറയുന്നു.

First published:

Tags: Cannabis seized, Smuggling Cannabis