നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; MDMAയും നിരോധിച്ച പുകയില ഉത്പന്നങ്ങളും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

    മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; MDMAയും നിരോധിച്ച പുകയില ഉത്പന്നങ്ങളും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

    മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിൻ ആണ് എം ഡി എം എയുമായി പിടിയിൽ ആയത്

    • Share this:
    നിലമ്പൂര്‍: വഴിക്കടവ് മുണ്ടയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെട്ട മാരക മയക്കു മരുന്നായ എം ഡി എം എ യുമായി 21 കാരനെ പോലീസ് പിടികൂടിയത്. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടന്‍ മുഹമ്മദ് അഷറഫ് ഷാഹിന്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയത്.

    Also Read - കരിപ്പൂരിൽ മൂന്ന് പേരിൽ നിന്നായി 1.9 കോടിയുടെ സ്വർണം പിടികൂടി; പിടിച്ചെടുത്തത് 4.7 കിലോ മിശ്രിത രൂപത്തിലുള്ള സ്വർണം

    4 ഗ്രാം എം ഡി എം എ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് മുണ്ടയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ജില്ലയില്‍ ലഹരിയുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു.

    ജില്ലയിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എം ഡി എം എ , എല്‍ എസ് ഡി തുടങ്ങിയവ ധാരാളമായി എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് മൂവായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ വിലയ്ക്കാണ് ഇവ വില്‍ക്കുന്നത് . ഇവ ചെറിയ പാക്കറ്റുകളില്‍ കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് കഞ്ചാവ് കച്ചവടം മാറ്റി എം ഡി എം എയുടെ കച്ചവടം നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

    നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാം, വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡിലെ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, ആശിഷ് അലി.കെ.ടി, വഴിക്കടവ് സ്റ്റേഷനിലെ പ്രശാന്ത് കുമാര്‍.എസ്, നിഖില്‍.ടി.വി, ഷെരീഫ്.കെ, ഗീത.കെ.സിഎന്നിവരും ഉണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലേക്ക് റിമാന്‍ഡ് ചെയ്തു.

    വഴിക്കടവ് പോലീസ് നടത്തിയ പരിശോധനയില്‍ ആണ് നൂറിലധികം ഹാന്‍സ് പാക്കറ്റുകള്‍ പിടിച്ചെടുത്തത്.കാരക്കോട് സ്വദേശി കൊറ്റങ്ങോടന്‍ അബ്ദുള്‍ സമീര്‍ ( 39) മാമങ്കര സ്വദേശി കാഞ്ഞിരംകുഴി സജ്ജു (34) എന്നിവരെയാണ് വഴിക്കടവ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ ടി കാരക്കോട് നിന്നും അറസ്റ്റ് ചെയ്തത്. യുവാക്കളേയും അന്യസംസ്ഥാനത്തൊഴിലാളികളേയും കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ ഉദ്ദേശിച്ച് ആണ് ഇവര്‍ നിരോധിച്ചലഹരിയുല്‍പ്പന്നങ്ങള്‍ ശേഖരിച്ചിരുന്നത്.

    ഹാന്‍സ് അടക്കം ഉള്ള നിരോധിച്ച ലഹരി വസ്തുക്കള്‍ വന്‍തോതില്‍ വില്‍പ്പന നടക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാരക്കോട് അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വഴിക്കടവ് പോലീസ് ഒരേ സമയം നടത്തിയ റെയ്ഡില്‍ ആണ് നൂറിലധികം ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്.അന്യ സംസ്ഥാനത്തു നിന്ന് ജില്ലയിലേക്ക് പച്ചക്കറിലോറികളിലും മറ്റും ആണ് ഇവ ഇവിടേക്ക് എത്താറുള്ളത്.

    നിരോധിത ലഹരിയുല്‍പ്പന്നം കുറഞ്ഞ വിലയ്ക്ക് വാങ്ങി പത്തിരട്ടിവിലയ്ക്കാണ് പ്രതികള്‍ വില്‍ക്കുന്നത് എന്ന് പോലീസ് പറഞ്ഞു. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സുനു നൈനാന്‍ , നിജേഷ്.കെ , പ്രശാന്ത് കുമാര്‍ .എസ് , നിഖില്‍ .പി.വി. എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത് .
    Published by:Karthika M
    First published:
    )}