• HOME
  • »
  • NEWS
  • »
  • crime
  • »
  • ജാതി അധിഷേപം: ഗുജറാത്തിൽ മൂന്ന് ബിജെപി നേതാക്കൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്

ജാതി അധിഷേപം: ഗുജറാത്തിൽ മൂന്ന് ബിജെപി നേതാക്കൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്

ആദിവാസി യുവാവിനെ ജാതിപരമായി അധിഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൻമേലാണ് നടപടി

  • Share this:
ഗുജറാത്തിൽ മൂന്ന് ബിജെപി നേതാക്കൾക്കെതിരെ പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം (എസ്‌സി-എസ്ടി നിയമം) കേസെടുത്തു. ആദിവാസി യുവാവിനെ ജാതിപരമായി അധിഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൻമേലാണ് നടപടി. ദഭോയ് ടൗണിൽ നിന്നുള്ള മൂന്ന് ബിജെപി നേതാക്കൾക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

തന്നെ അപമാനിച്ചെന്ന് ആരോപിച്ച് ധർമ്മേഷ് തദ്വി എന്ന ആദിവാസി യുവാവാണ് മൂന്ന് ബിജെപി നേതാക്കൾക്ക് എതിരെ പരാതി നൽകിയത്. ആദിവാസി യുവാവിൽ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു എന്ന് വഡോദര റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എസ്‌ടി/എസ്‌സി സെൽ) ആകാശ് പട്ടേൽ പറഞ്ഞു. ഈ മൂന്ന് നേതാക്കൾ തന്നെ മനഃപൂർവ്വം അപമാനിക്കുകയും സ്വമേധയാ വേദനിപ്പിക്കുകയും തനിക്കെതിരെ ജാതിപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് ധർമ്മേഷ് തദ്വി തിങ്കളാഴ്ച വൈകുന്നേരം നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

ബിരേൻ ഷാ, വിശാൽ, അമിത് സോളങ്കി എന്നീ മൂന്ന് മൂന്ന് ബിജെപി നേതാക്കൾക്ക് എതിരെയാണ് ആദിവാസി യുവാവ് പരാതി നൽകിയത്. ദഭോയ് മുനിസിപ്പൽ കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാക്കളാണിവർ. ഇവർ തെരുവ് വിളക്കുകളുടെ ഇലക്ട്രിക് സംബന്ധമായ പണികളും മറ്റ് അറ്റകുറ്റപ്പണികളും ചെയ്യുന്നതിനായി ധർമ്മേഷ് തദ്വിയ്ക്ക് പണം നൽകിയിരുന്നു. എന്നാൻ, ഈ പണികൾക്ക് നേതാക്കൾ നൽകിയ തുക ധർമ്മേഷ് തദ്വിക്ക് തൃപ്തികരമായിരുന്നില്ല. അതിനാൽ ബിജെപി ട്രൈബൽ സെൽ പ്രസിഡന്റായ മെഹുൽഭായ് തദ്വിയെ സമീപിച്ച് ധർമേഷ് തദ്വി തന്റെ അതൃപ്തി പ്രകടിപ്പിച്ചു. ഇതേ തുടർന്ന് ജോലിയ്ക്കായി വാങ്ങിയ പണം നേതാക്കൾക്ക് തിരികെ നൽകാൻ മെഹുൽഭായി, ധർമേഷ്ത തദ്വിയോട് ആവശ്യപ്പെട്ടു.

Also Read- Gujarat Polls |​ ഗുജറാത്തിൽ 20 വർഷത്തിനിടയിലെ ആദ്യ ക്രിസ്ത്യൻ സ്ഥാനാർത്ഥിയുമായി ബിജെപി; പോരാട്ടം കോൺ​ഗ്രസ് കോട്ടയിൽ

പണം തിരികെ നൽകാനായി ധർമേഷ് തദ്വി ബിരേൻ ഷായെ സമീപിച്ചു. എന്നാൽ, പണം തിരികെ നൽകുന്നത് റെക്കോഡ് ചെയ്യാൻ ധർമേഷ് തദ്വിയുടെ സുഹൃത്തുക്കളിൽ ഒരാൾ ശ്രമിച്ചത് ഷായെ ചൊടിപ്പിച്ചു. ഷാ ധർമ്മേഷ് തദ്വിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ റോഡിനരുകിൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും പച്ചക്കറി വണ്ടി നീക്കം ചെയ്യുമെന്നും ഷാ, ധർമ്മേഷ് തദ്വിയോട് പറഞ്ഞു. ഇതേ തുടർന്നാണ് ധർമ്മേഷ് തദ്വി നേതാക്കൾക്ക് എതികെ പരാതി നൽകിയത്.

​ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി നേതാക്കൾക്ക് എതിരെ പരാതി ഉയർന്നിരിക്കുന്നത്. അടുത്ത മാസം രണ്ട് ഘട്ടങ്ങളിലായാണ് ​ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒന്നിനാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ആകെയുള്ള 182 നിയോജകമണ്ഡലങ്ങളില്‍ 17 എണ്ണം പട്ടികജാതിയ്ക്കും (എസ്സി), 23 എണ്ണം പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തിനും വേണ്ടി നീക്കി വെച്ചിരിക്കുകയാണ്.
Published by:Anuraj GR
First published: