• HOME
  • »
  • NEWS
  • »
  • crime
  • »
  • പീഡനക്കേസിൽ പ്രതി; അന്വേഷണത്തിൽ വീഴ്ച; തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടു

പീഡനക്കേസിൽ പ്രതി; അന്വേഷണത്തിൽ വീഴ്ച; തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടു

പിരിച്ചവിട്ട പൊലീസുകാരിൽ രണ്ടുപേർ ലൈംഗിക പീഡനക്കേസിൽ പ്രതികളും മറ്റൊരാൾ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ആളുമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: ക്രിമിനൽ കേസിൽ പ്രതികളായവർ ഉൾപ്പടെ മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു. ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡെവിഡ് എന്നിവരെയാണ് സേനയിൽ നിന്നും പിരിച്ചുവിട്ടത്. ലൈംഗികപീഡന കേസിലും വയോധികയെ മർദിച്ച കേസിലെയും പ്രതിയാണ് ഷെറി. എസ്. രാജ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. ലൈംഗികപീഡനക്കേസിൽ പ്രതിയാണ് റെജി ഡേവിഡ്‌. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിന്‍റേതാണ് നടപടി.

    ഓംപ്രകാശ് ഉൾപ്പടെയുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധത്തെ തുടർന്ന് തിരുവനന്തപുരത്തെ രണ്ട് ഡി.വൈ. എസ്.പിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് D Y S P കെ.ജെ. ജോൺസൺ, വിജിലൻസ് D Y S P എം പ്രസാദ് എന്നിവർക്കെതിരെയാണ് നേരത്തെ നടപടി എടുത്തത്. ഗുണ്ടാ ബന്ധത്തിൽ നേരത്തെ നാല് സി.ഐമാരടക്കം 5 പേരെ സസ്പെൻഡ് ചെയ്തിരുന്നു.

    തിരുവനന്തപുരം പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് നഗരത്തിലെ ക്രിമിനൽ സംഘങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായത്. സംഭവത്തിൽ ഉൾപ്പെട്ട
    ഗുണ്ടകളായ നിധിനും രഞ്ജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ ഇടനിലക്കാരായി നിന്നതിനാണ് ഡി വൈ എസ് പി മാർക്കെതിരായ നടപടി. നിതിന്‍റെയും ഓംപ്രകാശിന്‍റെയും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടനിലക്കാരായി പൊലീസ് ഉദ്യോഗസ്ഥരെത്തിയത്.

    Also Read- ‘ഓംപ്രകാശ് ഉൾപ്പടെ സാമൂഹ്യവിരുദ്ധരുമായി ബന്ധം’: തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ

    തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി കെ.ജെ. ജോൺസൺ, വിജിലൻസ് ഡി.വൈ.എസ് .പി എം പ്രസാദ് എന്നിവർ ഓംപ്രകാശ് ഉൾപ്പടെയുള്ള സാമൂഹ്യ വിരുദ്ധരുമായി അവിശുദ്ധ സഖ്യം ഉണ്ടാക്കിയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ജോൺസന്‍റെ മകളുടെ പിറന്നാൾ പാർട്ടി സ്പോൺസർ ചെയ്തത് ക്രിമിനലുകളാണ്. മുതിർന്ന ഉദ്യോഗസ്ഥരായിട്ട് പോലും ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിലൂടെ ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്പിച്ചുവെന്നും ഉത്തരവിലുണ്ട്.

    പാറശാല ഷാരോൺ വധക്കേസ് അന്വേഷിച്ച് കയ്യടി നേടിയ ഉദ്യോഗസ്ഥനാണ് ജോൺസൻ. അതേസമയം, ഗുണ്ടാ നേതാവായ നിഥിന്റെ ഉറ്റ സുഹൃത്തായാണ് ജോൺസൻ അറിയപ്പെടുന്നതെന്നും അടുത്തിടെ ആരോപണം ഉയർന്നിരുന്നു. ജോൺസന്റെ മകളുടെ പിറന്നാളാഘോഷം ഒരു ആഡംബര ഹോട്ടലിൽവച്ച് നടന്നിരുന്നു. അതിന്റെ ചെലവ് വഹിച്ചത് ഗുണ്ടാസംഘങ്ങളിൽപ്പെട്ടവരാണെന്ന് പ്രത്യേക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

    Published by:Anuraj GR
    First published: