• HOME
 • »
 • NEWS
 • »
 • crime
 • »
 • Uttar Pradesh|യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Uttar Pradesh|യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

തീവ്രപരിചരണ യൂണിറ്റ് വൃത്തിഹീനവും ഉറുമ്പുകളുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഉത്തർപ്രദേശ്: യുപി ആശുപത്രിയിൽ നവജാത ശിശുവിന് ദാരുണാന്ത്യം. മഹോബ ജില്ലയിലെ വനിതാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉറുമ്പരിച്ച് മരിച്ചു.

  മുധരി ഗ്രാമത്തിലുള്ള സുരേന്ദ്ര റായ്ക്വാർ, സീമ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മെയ് 30 നാണ് പൂർണ ഗർഭിണിയായ സീമയുടെ വനിതകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഒരു ആൺകുഞ്ഞിനും സീമ ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവശിപ്പിക്കുകയായിരുന്നു.

  Also Read-കൈയിൽ വെള്ളിചെയിന്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്

  ഇവിടെ വെച്ചാണ് ഉറുമ്പരിച്ച് കുഞ്ഞ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ‌കുഞ്ഞുങ്ങളുടെ തീവ്രപരിചരണ യൂണിറ്റ് വൃത്തിഹീനവും ഉറുമ്പുകളുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ഡോക്ടറോടും ജീവനക്കാരോടും പരാതിപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന് വേണ്ട പരിചരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

  കൂടാതെ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കെതിരെ കൈക്കൂലി ആരോപണവും മാതാപിതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഡോക്ടർ 6,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

  Also Read-മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലി തർക്കം; ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച്

  ബന്ധുക്കളുടെ പരാതിയിൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

  എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

  പോക്സോ കേസില്‍ (Pocso Case)  പ്രതിയായ സ്‌കൂള്‍ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒൻപതു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി (Special Pocso Court) ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58) യാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ്‌ അനുഭവിക്കണം.

  2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസുകാരിയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷൻ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു.
  Published by:Naseeba TC
  First published: