• HOME
  • »
  • NEWS
  • »
  • crime
  • »
  • THREE DEAD AS TRUCK AND CAR COLLIDED IN ERNAKULAM N

പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയി; കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരിച്ചു

കാർ യാത്രക്കാരായ യുവാക്കളാണ് അപകടത്തിൽ മരിച്ചത്

അപകടത്തിന്റെ ദൃശ്യങ്ങൾ

അപകടത്തിന്റെ ദൃശ്യങ്ങൾ

  • Share this:
    എറണാകുളം: കാറും ലോറിയും കൂട്ടിമുട്ടി എറണാകുളം കോലഞ്ചേരിയിൽ മൂന്നുപേർ മരിച്ചു. ഇന്ന് പുലർച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ആദിത്യൻ, വിഷ്ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്. മൂവരും തൊടുപുഴ പുരപ്പുഴ സ്വദേശികളാണ്. കാർ യാത്രക്കാരായ യുവാക്കളാണ് അപകടത്തിൽ മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയും മുവാറ്റുപുഴ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരു കാർ യാത്രികനെ ഗുരുതര പരിക്കുകളോട് കൂടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    Published by:user_57
    First published:
    )}