• HOME
  • »
  • NEWS
  • »
  • crime
  • »
  • Suspension | ചെക്‌പോസ്റ്റില്‍ നിന്ന് പിടിച്ചെടുത്ത പണം കൈയ്യില്‍ വെച്ചു; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Suspension | ചെക്‌പോസ്റ്റില്‍ നിന്ന് പിടിച്ചെടുത്ത പണം കൈയ്യില്‍ വെച്ചു; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരില്‍ നിന്ന് കണ്ടെത്തിയ പണം നടപടിക്രമം പാലിക്കാതെ കൈവശം വെച്ച സംഭവത്തിലാണ് നടപടി

News18 Malayalam

News18 Malayalam

  • Share this:
വയനാട്: ചെക്‌പോസ്റ്റില്‍ നിന്ന് പിടിച്ചെടുത്ത പണം കൈയില്‍ വെച്ച മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍(Suspension). മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരില്‍ നിന്ന് കണ്ടെത്തിയ ഒന്‍പത് ലക്ഷം രൂപ നടപടിക്രമം പാലിക്കാതെ കൈവശം വെച്ച സംഭവത്തിലാണ് നടപടി.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പിഎ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംകെ മന്‍സൂര്‍ അലി, എംസി സനൂപ് എന്നിവര്‍ക്കെതിരെയാണ് നടപടി.

Also Read-Dileep Case| ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ സൈബർ വിദഗ്ധൻ ഹണിട്രാപ് കേസിലെ പ്രതി; ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കോവിഡ് 

Acid Attack| കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് (Kozhikode) നടന്ന ആസിഡ് ആക്രമണത്തിൽ (Acid Attack) യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ടയാട് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മൃദുല (22)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊറ്റമ്മലിലെ കണ്ണടക്കടയിലെ ജീവനക്കാരിയാണ് മൃദുല.

Also Read-Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ

ഇന്ന് രാവിലെയായിരുന്നു സംഭവം. പൊറ്റമ്മലിലെ മദർ ഒപ്ടിക്കൽസിലെ ജീവനക്കാരിയായ മൃദുലയ്ക്ക് നേരേ ആസിഡ് ഒഴിച്ച വിഷ്ണുവിനെ നാട്ടുകാരാണ് പിടികൂടിയത്. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃദുലയുടെ മുഖത്തും ശരീരത്തിൽ പലഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.പൊള്ളൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ മൃദുല ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോകാൻ ഇറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.

Also Read-Murder| ജോലിയിൽ തിരിച്ചെടുക്കാത്തതിന്റെ പക; തൃശൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ മുൻവൈരാഗ്യം

പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. മൃദുലയും വിഷ്ണുവും കണ്ണൂർ സ്വദേശികളാണ്. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് വിഷ്ണുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Published by:Jayesh Krishnan
First published: