• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന വേട്ട; മൂന്നുപേർ പിടിയിൽ

News18 Malayalam
Updated: June 4, 2018, 10:07 PM IST
തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന വേട്ട; മൂന്നുപേർ പിടിയിൽ
News18 Malayalam
Updated: June 4, 2018, 10:07 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര കുറ്റവാളി ഷാനീസ് മാഹീന്‍ ഉള്‍പ്പെടെ മാലി സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുകോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ലഹരിക്കടത്തിന് സ്വന്തമായി വിമാനവും കപ്പലുമുളള കൊടും കുറ്റവാളി ഷാനീസ് മാഹീന്‍, സഹായികളായ ഐമന്‍, ഇബ്രാഹിം ഫൈസല്‍ എന്നിവരാണ് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് മയക്കുമരുന്ന് സംഘം പിടിയിലായത്.

കേരളത്തില്‍ നിന്ന് മാഹിയിലേക്ക് മയക്കുമരുന്ന് കടത്താനുളള നീക്കത്തിനിടെയാണ് സംഘം പിടിയിലായത്. മയക്കമരുന്ന് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് രൂപീകരിച്ചുളള കാന്‍സാഫ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐജി പി വിജയന്, നാഷണല്‍ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ കാന്‍സാഫ് കഞ്ചാവ് ഉള്‍പ്പെടെ 800 കിലോയോളം ലഹരി മരുന്ന് പിടികൂടി. സിറ്റി പൊലീസ് കമ്മിഷണര്‍ പി പ്രകാശ്, ഡിസിപി ആദിത്യ, കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ വി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
First published: June 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...