• HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking | കൂട്ടആത്മഹത്യ; കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

Shocking | കൂട്ടആത്മഹത്യ; കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

മരിച്ച ദമ്പതികളുടെ കുട്ടികളാണ് സംഭവം ബന്ധുവിനെ അറിയിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊച്ചി: നാടിനെ നടുക്കി ഒരു കുടുംബത്തിലെ കൂട്ടആത്മഹത്യ. മൂന്നുപേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പാലാരിവട്ടത്താണ് സംഭവം. ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ (68), മകൾ രജിത (38) രജിതയുടെ ഭർത്താവ് പ്രശാന്ത് (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രജിതയെ മുകളിലത്തെ നിലയിൽ ആണ് മരിച്ച നിലയിൽ കണ്ടത്. വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നു. സാമ്പതിക പ്രതിസന്ധിയാണ് കാരണമെന്ന് പരാമർശിച്ച ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. മറ്റുള്ളവർ തൂങ്ങിമരിച്ച നിലയിലുമാണ്. പുലർച്ചെ ഇവരുടെ കുട്ടികളാണ് സംഭവം ബന്ധുവിനെ അറിയിച്ചത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Summary: Three in a family found dead inside their home in Palarivattom, Kochi. Girija, daughter Rajitha and son-in-law Prasanth have ended life subsequently due to financial issues, according to a suicide note
    Published by:user_57
    First published: