ഇന്റർഫേസ് /വാർത്ത /Crime / ചെന്നൈ നഗരമധ്യത്തിൽ വയോധിക ദമ്പതികളടക്കം കുടുംബത്തിലെ മൂന്നു പേർ വെടിയേറ്റു മരിച്ച നിലയിൽ

ചെന്നൈ നഗരമധ്യത്തിൽ വയോധിക ദമ്പതികളടക്കം കുടുംബത്തിലെ മൂന്നു പേർ വെടിയേറ്റു മരിച്ച നിലയിൽ

Murder

Murder

സമീപത്തെ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നും സംഭവം നടന്ന സമയത്ത് വീടിന് സമീപത്തായി ഒരു അജ്ഞാത വ്യക്തിയെ സംശയാസ്പദമായി കണ്ടുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

  • Share this:

ചെന്നൈ: വയോധിക ദമ്പതികളും മകനും ഉൾപ്പെടെ മൂന്ന് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ. ചെന്നൈ സൗകർപേട്ട് നിവാസികളായ ദിലീപ് ദലിൽ ചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70) മകൾ ശ്രീശിത്ത് (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ദേഹത്ത് വെടിയേറ്റ പാടുകളുണ്ട്. കുടുംബവുമായി വളരെ അടുപ്പമുള്ള ആരോ ഇവരെ വെടിവച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാജസ്ഥാൻ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. സൗകര്‍പേട്ടിലെ വിനായക മേസ്തിരി തെരുവിലെ മൂന്ന് നില റെസിഡൻഷ്യൽ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കുടുംബം താമസിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ ദിലീപ് ഇവിടെ ഒരു പണമിടപാട് സ്ഥാപനം നടത്തിവരികയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച സമീപത്ത് തന്നെ താമസിക്കുന്ന മകളുടെ ഭർത്താവ്, ഇവിടെയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഫോണിൽ പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഇവരുടെ മകള്‍ പിങ്കി, ഭര്‍ത്താവിനോട് വിവരം തിരക്കി വരാൻ ആവശ്യപ്പെട്ടു. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ഇയാൾ രക്തത്തിൽ കുളിച്ച നിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചു.

You may also like:KM Basheer | കെ.എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസ്; തെളിവുകളുടെ പകർപ്പ് പ്രതി ശ്രീറാമിനു നൽകാൻ വിസമ്മതിച്ച് കോടതി [NEWS]ബലാത്സംഗ കേസിലെ പ്രതിയായ പൊലീസുകാരൻ അപകടത്തില്‍ മരിച്ചു; പരാതിക്കാരി ആത്മഹത്യചെയ്ത നിലയില്‍ [NEWS] Gold Smuggling Case | അറ്റാഷെ റാഷിദ് ഖമീസ് അലിയുടെ നയതന്ത്ര പരിരക്ഷ യുഎഇ റദ്ദാക്കി; എൻഐഎ സംഘം വീണ്ടും ദുബായിലേക്ക് [NEWS]

ചന്ദിന് താടിക്കാണ് വെടിയേറ്റിരിക്കുന്നത്. ഭാര്യയുടെ നെറ്റിയിലും മകന് തലയിലും വെടിയേറ്റ പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം വെടിയൊച്ച ഒന്നും കേട്ടിരുന്നില്ലെന്നാണ് അപ്പാർട്മെന്‍റിലെ മറ്റു താമസക്കാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൊലപാതകം തന്നെ സംശയിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂട്ടക്കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി അ‍ഞ്ച് പൊലീസ് ടീമിനെയും രൂപീകരിച്ചിട്ടുണ്ടെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണർ മഹേഷ് കുമാർ അഗര്‍വാൾ അറിയിച്ചിരിക്കുന്നത്. ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു വൈകാതെ തന്നെ വിശദവിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപത്തെ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നും സംഭവം നടന്ന സമയത്ത് വീടിന് സമീപത്തായി ഒരു അജ്ഞാത വ്യക്തിയെ സംശയാസ്പദമായി കണ്ടുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ സാധ്യമായ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ശ്രീശിത്ത് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസ് നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

First published:

Tags: Chennai, Crime, Death, Murder