നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

  Arrest| ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

  മൂവരും ഒരുമിച്ച് മോഷ്ടിച്ച ബൈക്കുമായി രാത്രിയില്‍ കറങ്ങിനടന്നാണ് മോഷണം നടത്തുന്നത്.

  അറസ്റ്റിലായ മുഹമ്മദ് ഫയാസ്

  അറസ്റ്റിലായ മുഹമ്മദ് ഫയാസ്

  • Share this:
   കൊച്ചി: ക്ഷേത്രങ്ങളിലെ (Temples) ഭണ്ഡാരം കുത്തിതുറന്ന് പണം കവരുന്ന മോഷ്ടാക്കൾ (Thieves) പൊലീസ് പിടിയിൽ. ഏലൂർ നോർത്ത് (Eloor North) ഭാഗത്ത് കളരി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫയാസ് (21), പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് ബിനാനിപുരം (Binanipuram) പൊലീസിന്‍റെ പിടിയിലായത്.

   പിടിയിലായവർ ആലുവ വെസ്റ്റ്, കുന്നത്തുനാട്, ഏലൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. മൂവരും ഒരുമിച്ച് മോഷ്ടിച്ച ബൈക്കുമായി രാത്രിയില്‍ കറങ്ങിനടന്നാണ് മോഷണം നടത്തുന്നത്.

   കഴിഞ്ഞ മാസം ബിനാനിപുരത്തുള്ള മാരായിൽ ക്ഷേത്രത്തിന്റെ ഭണ്ഡാരം ഇവര്‍ കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് കുട്ടികൾ ഉൾപ്പടെ പിടിയിലായത്.

   ഇൻസ്പെക്ടർ വി ആർ സുനിൽ, എ എസ് ഐമാരായ അബ്ദുൾ റഷീദ്, അബ്ദുൽ ജമാൽ, എസ് സി പി ഒ സജീഷ്, സി പി ഒമാരായ ഹരീഷ്, ശ്രീരാജ്, ഉമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മോഷണം തടയുന്നതിന് പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് എസ് പി പറഞ്ഞു.

   കോട്ടയത്ത് റിട്ടേയേര്‍ഡ് ഹെഡ്മാസ്റ്ററുടെ പക്കല്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിപ്പറിച്ച പ്രതികളെ പിടികൂടി

   കോട്ടയം കിടങ്ങൂരില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുടെ(Retired Headmaster) കൈയ്യില്‍ നിന്ന് പണം കവര്‍ന്ന പ്രതികളെ പോലീസ് പിടികൂടി. ശൗന്യം കുഴിയില്‍ വീട്ടില്‍ ജോസഫിന്റെ പക്കല്‍ നിന്നാണ് പ്രതികര്‍ പണം കവര്‍ന്നത്.

   കഴിഞ്ഞ ദിവസം കിടങ്ങൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്, എസ് ബി ഐ എന്നീ ബാങ്കുകളില്‍ നിന്ന് 2.45 രൂപ പിന്‍വലിച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി കിടങ്ങൂര്‍ ടൗണ്‍ മുതല്‍ പ്രതികള്‍ ജോസഫിനെ പിന്‍ തുടര്‍ന്നിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ജോസഫിനെ തടഞ്ഞു നിര്‍ത്തി 2.45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു

   കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി. ശ്രീജിത്ത്,ബെന്നി,സ്വരജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശ്രീജിത്തിന്റെ പേരില്‍ കിടങ്ങൂര്‍,അയര്‍ക്കുന്നം സേ്‌റ്റഷനുകളിലായി നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.
   Published by:Rajesh V
   First published:
   )}