• HOME
 • »
 • NEWS
 • »
 • crime
 • »
 • മൈസൂരു കൂട്ടബലാത്സംഗം; മൂന്ന് മലയാളി എഞ്ചിനീയറിങ് വിദ്യാർഥികൾ കേരളത്തിൽ ഒളിവിലെന്ന് സൂചന

മൈസൂരു കൂട്ടബലാത്സംഗം; മൂന്ന് മലയാളി എഞ്ചിനീയറിങ് വിദ്യാർഥികൾ കേരളത്തിൽ ഒളിവിലെന്ന് സൂചന

സം​ഭ​വം ന​ട​ന്ന​തി​നു​ശേ​ഷം ഇ​വ​ർ കോളജിൽ ബു​ധ​നാ​ഴ്ച​ത്തെ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണുക​ൾ സ്വി​ച്ച് ഓഫാ​യ​തും പൊ​ലീ​സിന്റെ സം​ശ​യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

News18 Malayalam

News18 Malayalam

 • Share this:
  ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ അ​ന്വേ​ഷ​ണം നാ​ലു എഞ്ചിനീയറിങ് വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക്. ഇ​തി​ൽ മൂ​ന്നു പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ്​ സൂ​ച​ന. മൈ​സൂ​രു​വി​ൽ പ​ഠി​ക്കു​ന്ന ഇ​വ​ർ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇവർ കേരളത്തിൽ ഒളിവിലാണെന്നാണ് സൂചന.

  സം​ഭ​വം ന​ട​ന്ന ചൊ​വ്വാ​ഴ്ച രാ​ത്രി മൈ​സൂ​രു ചാ​മു​ണ്ഡി കു​ന്നിന്റെ താ​ഴ്വ​ര​യി​ലെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ പൊ​ലീ​സിന്റെ സം​ശ​യം ഇ​വ​രി​ലേ​ക്കെ​ത്തി​യ​ത്. മൂ​ന്നു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ​യും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​യെ​യു​മാ​ണ് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്തെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോധി​ച്ച​പ്പോ​ൾ ചൊ​വ്വാ​ഴ്ച എഞ്ചിനീയറിങ് വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു​പേ​രും മൈ​സൂ​രു​വി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

  Also Read- വിവാഹിതയായ മകളും കാമുകനും ഉൾപ്പെടെ 3 പേർ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി

  എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​തി​നു​ശേ​ഷം ഇ​വ​ർ കോളജിൽ ബു​ധ​നാ​ഴ്ച​ത്തെ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണുക​ൾ സ്വി​ച്ച് ഓഫാ​യ​തും പൊ​ലീ​സിന്റെ സം​ശ​യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും അ​ന്വേ​ഷ​ണ സം​ഘം പു​റ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ചാ​മ​രാ​ജ്‌​ ന​ഗ​റി​ലും ചി​ക്ക​മംഗ​ളൂ​രു​വി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്‌. വിവിധ പൊ​ലീ​സ്‌ ടീ​മു​ക​ൾ പ​ല സ്ഥ​ല​ത്താ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

  Also Read- ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ; വിളിച്ചു ശല്യം ചെയ്ത രണ്ടുപേർ പിടിയിൽ

  അതേസമയം, സം​ഭ​വം ന​ട​ന്ന് മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓടെ​യാ​ണ് കൂ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22 വ​യ​സ്സു​കാ​രി​യെ ​സം​ഘം ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. സ്ഥി​ര​മാ​യി ജോ​ഗി​ങ്ങി​ന് പോ​കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും 25 വ​യ​സ്സി​നും 30വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വിന്റെ മൊ​ഴി. ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 7.30 ഓ​ടെ​യാ​ണ് ബൈ​ക്കി​ൽ പോ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ൽ​നി​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്.

  Also Read- ഒന്നര കോടിരൂപ വരുമാനമെന്ന് ആരോപണം; അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡായ പൊലീസുകാരനെ സ്ഥലം മാറ്റി

  അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​റ​ക്ക​ല്ല് കൊ​ണ്ട് യു​വാ​വിന്റെ ത​ല​ക്ക​ടി​ച്ചു. ബോ​ധം വ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് അ​വ​ളെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടി​ട്ടെ​ന്നും ശ​രീ​രം മു​ഴു​വ​ൻ മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വിന്റെ മൊ​ഴി. ബ​ലാ​ത്സം​ഗ​ത്തിന്റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം യു​വാ​വിന്റെ ഫോ​ണി​ൽ​നി​ന്നും പി​താ​വി​നെ വി​ളി​ച്ച് പ്ര​തി​ക​ൾ മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

  പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ ഡി ജി ​പി സി.​എ​ച്ച്. പ്ര​താ​പ് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഡി എ​ൻ ​എ സാംപിളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് ഡി ജി ​പി പ്ര​വീ​ൺ സൂ​ദി​നോ​ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു.
  Published by:Rajesh V
  First published: