• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാര്‍ഥികള്‍ക്കിടയില്‍ MDMA വില്‍പ്പന; മലയാളി സീരിയല്‍ നടന്‍ അടക്കം 3 പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ MDMA വില്‍പ്പന; മലയാളി സീരിയല്‍ നടന്‍ അടക്കം 3 പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെം​ഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്

  • Last Updated :
  • Share this:
    കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ സീരിയൽ നടൻ ഉൾപ്പെടെ 3 മലയാളികളെ  ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരില്‍ നിന്ന് 12.5 ലക്ഷം രൂപയുടെ എംഡിഎംഎയാണ്  പിടികൂടിയത്. 2.80 കിലോ കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പോലീസ് പറഞ്ഞു.

    Also Read:-ഡ്രൈഡേയില്‍ MDMA വില്‍പ്പന; ഗ്രാമിന് 3000 വരെ വില; യുവാവ് അറസ്റ്റില്‍

    ബെം​ഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്ര​ഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പോലീസ് പറഞ്ഞു.

    ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു.
    Published by:Arun krishna
    First published: