ഹൈദരാബാദ്: ജനവാസകേന്ദ്രത്തിലേക്ക് വന്ന കുരങ്ങ് കൂട്ടത്തിൽനിന്ന് ഒരെണ്ണത്തിനെ പിടികൂടി മരത്തിൽകെട്ടിത്തൂക്കി. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. കുരങ്ങിനെ മരത്തിൽകെട്ടിത്തൂക്കി കൊന്ന ശേഷം ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തിൽ നാട്ടുകാരായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി.
ഖമ്മം ജില്ലയിലെ വെംസൂർ ബ്ലോക്കിന് കീഴിലുള്ള അമ്മപലേം ഗ്രാമത്തിലാണ് നാടിനെ നടക്കിയ സംഭവം. വനമേഖലയിൽനിന്ന് കുരങ്ങുകൾ ജനവാസപ്രദേശത്തുകടന്നു കൃഷി നശിപ്പിച്ചതോടെയാണ് നാട്ടുകാർ കുരങ്ങുകളെ ഉപദ്രവിച്ചത്. ഇതോടെ കുരങ്ങുകളുടെ സംഘത്തിൽനിന്ന് ഒരെണ്ണത്തിനെ പിടികൂടി നാട്ടുകാർ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
Also Read- പ്രായപൂർത്തിയായ പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവതി അറസ്റ്റിൽ
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദമായത്. തുടർന്നാണ് പൊലീസ് സംഭവത്തിൽ ഇടപെടുന്നത്. കുരങ്ങിനെ കെട്ടിത്തൂക്കുന്നതിന് നേതൃത്വം നൽകിയ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റുചിലർ ഒളിവിലാണ്. തൂക്കിക്കൊല്ലുന്നതിനിടെ കുരങ്ങൻ ജീവനുവേണ്ടി പിടയുന്നത് വീഡിയോയിലുണ്ട്. സംഭവത്തിന് സാക്ഷികളായ നാട്ടുകാർ ആഹ്ലാദം കൊണ്ട് ബഹളം ഉണ്ടാക്കുന്ന ശബ്ദവും വീഡിയോയിൽ വ്യക്തമാണ്.
TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇനിയും നിരവധിപ്പേർ അറസ്റ്റിലാകുമെന്നും ഖമ്മം വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Hanged Monkey in a tree, Hyderabad, Monkey Hanged, Three locals arrested, കുരങ്ങിനെ തൂക്കിക്കൊന്നു, ഹൈദരാബാദ്