• HOME
  • »
  • NEWS
  • »
  • crime
  • »
  • THREE MEN CAUGHT IN KOZHIKODE WITH MDMA MM TV

കോഴിക്കോട് വീണ്ടും ലഹരി മരുന്ന് പിടികൂടി; മൂന്ന് പേർ പിടിയിൽ

ന്യൂജൻ ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

മയക്കുമരുന്നുമായി പിടിയിലായവർ

മയക്കുമരുന്നുമായി പിടിയിലായവർ

  • Share this:
ന്യൂജൻ ലഹരിമരുന്നായ എം.ഡി.എം.എയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ) മൂന്ന് യുവാക്കൾ പിടിയിൽ. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ, (33) എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം (30) കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടിയത്.

ഇതിൽ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് എട്ടു വർഷത്തെ ശിക്ഷ കഴിഞ്ഞ് എട്ടു മാസം മുമ്പ് കുവൈറ്റ് സർക്കാരിൻ്റെ പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്.

അൻവർ തസ്നീമിൻ്റെ കൂടെ കുവൈറ്റ് ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട്, ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുള്ളതാണ്. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ. ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം നാല് മുതൽ ആറ് മണിക്കൂർ വരെ ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചുവരാനുള്ള സാധ്യത മുന്നിൽക്കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി. എവി ജോർജ്ജ് ഐ.പി.എസ് കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഡി.സി.പി. സ്വപ്നിൽ മഹാജൻ ഐ.പി.എസിൻ്റെ കീഴിൽ ഡൻസാഫും, സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.ഗോവ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നതെന്നും, ഇവിടങ്ങളിൽ നിന്ന് ചെറിയ തുകയ്ക്ക് വലിയ അളവിൽ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് അമിതമായ ആദായത്തിന് വില്പന നടത്തുകയാണ് ചെയ്യുന്നതെന്നും പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി. കെ. സുദർശൻ പറഞ്ഞു.

ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. ഇത്തരം ലഹരി വസ്തുക്കൾ കുറഞ്ഞ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.

ഏതാനും മാസത്തിനിടെ തന്നെ കോഴിക്കോട് സിറ്റിയിൽ 60 കിലോയോളം കഞ്ചാവും 75 ഗ്രാമോളം എം.ഡി.എം.എയും 300 ഗ്രാം ഹാഷിഷും, നിരവധി നിരോധിത പുകയില ഉല്പന്നങ്ങൾ, ഹാഷിഷ് ഓയിൽ എന്നിവ ഡൻസാഫിൻ്റെ സഹായത്തോടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിട്ടുണ്ട്.

മയക്കുമരുന്ന് പിടികൂടിയവരിൽ ചേവായൂർ സറ്റേഷൻ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്.ഐ.മാരായ അഭിജിത്ത്, ഷാൻ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, എം. സജി, സീനിയർ സിപിഒമാരായ കെ. അഖിലേഷ്, കെ.എ. ജോമോൻ, സിപിഒ എം. ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ. മനോജ്, എം. ഷാലു, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവർ ഉണ്ടായിരുന്നു.
Published by:user_57
First published:
)}