മദ്യം നൽകാമെന്ന് പറഞ്ഞു യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു; മൂന്നുപേർ അറസ്റ്റിൽ

വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി സംഘം യുവാവിനെ മർദ്ദിച്ചു അവശാനിക്കി. രാത്രി മുഴുവൻ മർദ്ദനം തുടർന്നു.

News18 Malayalam | news18-malayalam
Updated: August 19, 2020, 5:44 PM IST
മദ്യം നൽകാമെന്ന് പറഞ്ഞു യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു; മൂന്നുപേർ അറസ്റ്റിൽ
Crime
  • Share this:
പത്തനംതിട്ട: ബാറിൽനിന്ന് മദ്യം ലഭിക്കാതെ മടങ്ങിയ യുവാവിനെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഇളമ്പള്ളിൽ കടുവിനാൽ ബിജു വർഗീസിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. അടൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം സ്വർണവും പണവും അപഹരിച്ചതായി പരാതിയിൽ പറയുന്നു.

ബിജു വർഗീസിനെ തൊട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കൊടുമൺ ചക്കാലമുക്ക് ഇലവിനാൽ ബിപിൻ ബാബു(27), കളരിയിൽ രഞ്ജിത്ത്(26), ഏനാദിമംഗലം കുന്നിട ഉഷാഭവനിൽ ഉമേഷ് കൃഷ്ണൻ(31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 13ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അടൂരിലെ ഒരു ബാറിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു ബിജു വർഗീസ്. എന്നാൽ ബാർ അടച്ചതിനെ തുടർന്ന് മദ്യം ലഭിക്കാതെ മടങ്ങാൻ തുടങ്ങുമ്പോൾ സമീപത്തു കാറിലുണ്ടായിരുന്ന സംഘം മദ്യം വാങ്ങിനൽകാമെന്ന് പറഞ്ഞു ബിജു വർഗീസിനെ സമീപിക്കുകയായിരുന്നു.

എന്നാൽ വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി സംഘം ബിജു വർഗീസിനെ മർദ്ദിച്ചു അവശാനിക്കി. രാത്രി മുഴുവൻ മർദ്ദനം തുടർന്നു. ഇതിനിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന 2800 രൂപയും സ്വർണ മോതിരവും സംഘം കവർന്നെടുത്തു. ഇതിനുശേഷം പിറ്റേന്നു പുലർച്ചെയോടെ അടൂർ നഗരത്തിൽ ഇറക്കിവിടുകയായിരുന്നു.
You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]
പിന്നീട് വീട്ടുകാരുടെ സഹായത്തോടെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അതിനുശേഷം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ യുവാവിന്‍റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് നഗരത്തിലെ വിവിധ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ബോധ്യമായി. ഇതോടെയാണ് അന്വേഷണം ആരംഭിച്ചതും മൂന്നു പ്രതികളെ പിടികൂടിയതും. സംഭവത്തിൽ ഉൾപ്പെട്ട നാലാമത്തെയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Published by: Anuraj GR
First published: August 19, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading