നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | അശ്ലീല വീഡിയോ കാണാൻ വിസമ്മതിച്ചു; ആറു വയസുകാരിയെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

  Murder | അശ്ലീല വീഡിയോ കാണാൻ വിസമ്മതിച്ചു; ആറു വയസുകാരിയെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

  പ്രായപൂർത്തിയാകാത്ത കുറ്റവാളികൾ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല

  News18 Malayalam

  News18 Malayalam

  • Share this:
   അശ്ലീല വീഡിയോ (Porn Video) കാണാൻ വിസമ്മതിച്ച ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ (Murder) പ്രതികളെ ബുധനാഴ്ച ആസം പോലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ നാഗോൺ ജില്ലയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് എട്ടു വയസിനും 11 വയസിനും മദ്ധ്യേ പ്രായമുള്ള മൂന്ന് കുട്ടികളും പ്രായപൂർത്തിയായ മറ്റൊരാളുമാണ് പോലീസ് പിടിയിലായത്. ജില്ലയിലെ കലിയാബോർ പ്രദേശത്തെ പാറമടയിലെ ശൗചാലയത്തിൽ ചൊവ്വാഴ്ചയാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.

   പ്രായപൂർത്തിയാകാത്ത കുറ്റവാളികൾ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. "കലിയാബോർ പ്രദേശത്തെ മിസ്സയിൽ ആറു വയസുകാരി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിന് ഉത്തരവാദികളായവരെ 24 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരും പ്രായപൂർത്തിയായ ഒരാളുമാണ് പിടിയിലായത്", നാഗോൺ പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്തു.

   "അശ്ലീല വീഡിയോകൾക്ക് അടിമകളായിരുന്ന, 8 വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള പ്രതികളാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഒരു ആത്മപരിശോധനയ്ക്കും സാമൂഹികമായ ഇടപെടലിനുമുള്ള സമയമാണിത്", പോലീസ് ട്വീറ്റിൽ കൂട്ടിച്ചേർത്തു.

   കൊലപാതകത്തിന് ഇരയായ പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതികൾ താമസിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണുന്ന ശീലം പ്രതികൾക്കുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്ച പ്രതികൾ കൊല ചെയ്യപ്പെട്ട പെൺകുട്ടിയെ പാറമടയിലേക്ക് എത്തിക്കുകയും അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുകയുമായിരുന്നു. വീഡിയോ കാണാൻ വിസമ്മതിച്ച പെൺകുട്ടിയെ പ്രതികൾ പാറക്കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

   Also Read- സംവിധായകൻ ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കേസ്

   "വളരെ ദാരുണമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. പ്രതികളിൽ രണ്ടു പേർക്ക് 11 വയസും മറ്റൊരാൾക്ക് 8 വയസുമാണ് പ്രായം. അവരിൽ ഒരാളുടെ അച്ഛന്റെ മൊബൈലിൽ നിന്ന് പ്രതികൾ സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടായിരുന്നു. അശ്ലീല വീഡിയോകൾ നിറഞ്ഞ മൊബൈൽ ഫോൺ ഞങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്", നാഗോണിലെ പോലീസ് സൂപ്രണ്ട് ആനന്ദ് മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതികളിൽ പ്രായപൂർത്തിയായ ആൾ കുട്ടി കുറ്റവാളികളിൽ ഒരാളുടെ അച്ഛനാണ്.

   "കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇടപെടലും കൃത്യമായ മാർഗനിർദേശങ്ങളും ലഭിച്ചിരുന്നെങ്കിൽ ഈ നാല് കുട്ടികളുടെയും ജീവിതം സംരക്ഷിക്കാൻ കഴിയുമായിരുന്നു. അവരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ പ്രതികളായ മൂന്ന് കുട്ടികൾക്ക് ഈ കുറ്റകൃത്യത്തിന്റെ പേരിൽ ജീവിതം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. നമുക്ക് ചുറ്റുമുള്ള ആർക്കും ഇത്തരം അനുഭവങ്ങൾ ഇനിയും ഉണ്ടായേക്കാം. വരും തലമുറകൾക്ക് സാമൂഹ്യവും ധാർമികവുമായ മൂല്യച്യുതി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്", നാഗോൺ പോലീസ് സൂപ്രണ്ട് ആനന്ദ് മിശ്ര ട്വീറ്റ് ചെയ്തു.
   Published by:Anuraj GR
   First published:
   )}