ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയർ (courier) സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ (cannabis case) മൂന്നുപേർ കൂടി അറസ്റ്റിൽ. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ, പുളിമല കാഞ്ഞിരക്കുഴി വീട്ടിൽ വിമൽ, ആയിരൂർപ്പാടം ആളക്കൽ വീട്ടിൽ മൻസൂർ എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്സലായി എത്തുകയായിരുന്നു. വിമലിന്‍റെ പേരിലാണ് പാഴ്സൽ വന്നത്. ആന്ധ്രയിലെ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും ഗോകുലാണ് കഞ്ചാവ് വാങ്ങി അയച്ചത്. പത്ത് കിലോ കഞ്ചാവുമായി ഇയാളെ ആന്ധ്ര പോലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്.
നാല് കിലോ കഞ്ചാവുമായി തൃശൂർ അയ്യന്തോൾ പോലീസും ഗോകുലിനെ പിടികൂടിയിരുന്നു. വിമലിന്‍റെയും മൻസൂറിന്‍റെയും പേരിലും കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പിൽ നിന്നും പിടികൂടിയത്. ഇവർ ഇതിനു മുമ്പും കൊറിയർ വഴി കഞ്ചാവ് അയച്ചിട്ടുണ്ടെന്നാണ് സൂചന.
കഞ്ചാവ് സംഘത്തിന്‍റെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. കിലോഗ്രാമിന് 2,000 മുതൽ 3,000 രൂപ വരെ നൽകി ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി 25,000ത്തിനും 30,000ത്തിനുമാണ് കേരളത്തില്‍ വിൽപ്പന നടത്തുന്നത്. ആന്ധ്രയിലെ പഡേരു ഗ്രാമത്തിൽ നിന്നുമാണ് കേരളത്തിലേക്ക് കൂടുതലായും കഞ്ചാവ് എത്തുന്നത്. രണ്ടു വർഷത്തിനുള്ളിൽ റൂറൽ പോലീസ് 500 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.
എ.എസ്.പി. അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എ.എസ്.ഐ. ജയചന്ദ്രൻ, എസ്.സി.പി.ഒമാരായ കെ.എ. നൗഷാദ്, അബ്ദുൾ മനാഫ്, എം.ബി. സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.
Summary: Three more persons got arrested in a case involving sending cannabis via courier from Andhra Pradesh to Perumbavoor. Police had already nabbed five culprits other than the recent four. The modus-operandi of the cannabis gang is being investigated in detail. Cannabis bought from Andhra Pradesh at Rs 2,000 to Rs 3,000 per kg is sold in Kerala anywhere between Rs 25,000 and Rs 30,000. Most of the cannabis comes to Kerala from Paderu village in Andhra Pradeshഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.