നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ

  വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ

  മയക്ക് മരുന്ന് എവിടെ നിന്നാണ് ഇവർക്ക് ലഭിക്കുന്നത് എന്നത് അന്വേഷിക്കുകയാണ്. ".ചിലി സ്വദേശിനിയായ ഒരു യുവതിയും ലബനീസ് സ്വദേശിയായ ഒരു പുരുഷനും യുഎഇ പൗരനും സംഘത്തില്‍ കണ്ണികളാണ്

  Malappuram_Drugs_Arrest

  Malappuram_Drugs_Arrest

  • Share this:
  മലപ്പുറം: കൽപകഞ്ചേരിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മയക്കുമരുന്ന് സംഘത്തിന്റെ ഇടപാടുകള്‍ മുഴുവന്‍ യുഎഇ കേന്ദ്രീകരിച്ചെന്ന് കണ്ടെത്തല്‍. താനൂർ ഡിവൈഎസ്പി എം ഐ ഷാജിയും സംഘവും ആണ് പ്രതികളെ പിടികൂടിയത്.

  മീനടത്തൂര്‍ ചെമ്പ്ര തൊട്ടിയില്‍ മുഹമ്മദ് അജ്മല്‍, മാറഞ്ചേരി പെരുമ്പടപ്പ് മുല്ലക്കാട്ടു ഷുക്കൂര്‍, കോഴിക്കോട് എലത്തൂര്‍ ഒമാര്‍ ഹറൂണ്‍ എന്നിവരെയാണ് താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവർ
  വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയയ്ക്കുകയും വിദേശത്തുള്ള ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുകയും ചെയ്യുന്ന അന്താരാഷ്ട്ര റാക്കറ്റിലെ  കണ്ണികളാണെന്ന് പോലീസ് പറയുന്നു.

  യുഎഇ കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ മുഴുവന്‍ ഇടപാടുകളും . വിദേശത്തുള്ള ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടുക്കുകയും ഇടപാടുകാരുമായി ബന്ധപ്പെടുന്നതും വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഓരോ പ്രാവശ്യവും നടക്കുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ അംഗങ്ങളെ പറ്റി കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിച്ചാല്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചിട്ടുള്ള സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയാണ് സംഘത്തിന്റെ രീതി. മയക്ക് മരുന്ന് എടുക്കുന്നതോടെ ഫോട്ടോ ഡിലീറ്റ് ചെയ്യും.

  Also Read- മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ; ചെവി അറ്റുതൂങ്ങിയ യുവതിയുടെ നില ഗുരുതരം

  മയക്ക് മരുന്ന് എവിടെ നിന്നാണ് ഇവർക്ക് ലഭിക്കുന്നത് എന്നത് അന്വേഷിക്കുകയാണ്. ".ചിലി സ്വദേശിനിയായ ഒരു യുവതിയും ലബനീസ് സ്വദേശിയായ ഒരു പുരുഷനും യുഎഇ പൗരനും സംഘത്തില്‍ കണ്ണികളാണ്. സംഘത്തിന്റെ പ്രധാന ഏജന്റും കണ്ണിയും യുഎഇയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു പൊലീസ് പറഞ്ഞു. വിദേശത്താണ് ഇടപാടുകള്‍ എല്ലാം നടക്കുന്നത് എന്നതു കൊണ്ട് നാട്ടിലെ കുറ്റകൃത്യമല്ല ഇവിടുത്തെ പോലീസ് പിടിക്കില്ല എന്നുമുള്ള ധൈര്യമാണ് യുവാക്കളെ മയക്കുമരുന്ന് വ്യാപാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്." താനൂര്‍ഡിവൈഎസ്പി എം ഐ ഷാജി പറഞ്ഞു.

  എംഡിഎംഎ കഞ്ചാവ് എന്നിവ പിടികൂടിയ സംഘത്തിലെ ആളുകളുടെ മൊബൈല്‍ നമ്പര്‍ വാട്‌സ് ആപ്പ് എന്നിവ പിശോധിച്ചതില്‍ നിരവധി ചെറുപ്പക്കാര്‍ ഈ റാക്കറ്റില്‍പെട്ടിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി. ഇവര്‍  കഞ്ചാവ് , ഹാഷിഷ്, എംഡിഎംഎ എന്നിവ വിദേശങ്ങളിലേക്ക് കയറ്റി വിട്ടിരിക്കുന്നു. വിദേശത്തും ഇവര്‍ മുഖാന്തരം ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് പോലീസിന് മനസ്സിലായി. പ്രതികളെ നിരീക്ഷണം നടത്തി ഇടപാടുകാര്‍ എന്ന വ്യാജേന ബന്ധപ്പെട്ട്  തന്ത്രപരമായ് പിടികൂടുകയുമായിരുന്നു.

  പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്. നാട്ടില്‍ നിന്നും അജ്മാന്‍, ദുബായ്, കറാമ എന്നിവിടങ്ങളിലാണ് പ്രധാനമായും ലഹരിമരുന്ന് കച്ചവടം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു കിലോയോളം എംഡിഎംഎ കയറ്റി അയച്ചതായി പറയപ്പെടുന്നുണ്ട്. ഈ മാസം 23 ന് ആണ് പോലീസ് മയക്ക് മരുന്ന് സംഘത്തിലെ 8 പേരെ പിടികൂടിയത്.
  Published by:Anuraj GR
  First published: