സിനിമ സെറ്റ് തകർത്ത സംഭവം: മൂന്നു പേർ കൂടി പിടിയിൽ

സിനിമ സെറ്റ് പൊളിച്ച കേസിൽ ഇതുവരെ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്

News18 Malayalam | news18-malayalam
Updated: May 26, 2020, 8:19 PM IST
സിനിമ സെറ്റ് തകർത്ത സംഭവം: മൂന്നു പേർ കൂടി പിടിയിൽ
kalady film set
  • Share this:
എറണാകുളം കാലടി മണപ്പുറത്തെ സിനിമാസെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കാലടി സ്വദേശികളായ സന്ദീപ്, രാഹുൽ, ഗോകുൽ എന്നിവരാണ്  പിടിയിലായത്. കേസിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

സിനിമ സെറ്റ്  പൊളിച്ച കേസിൽ ഇതുവരെ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്. മുഖ്യപ്രതി കാര രതീഷും, കാട്ടി സ്വദേശി രാഹുൽ രാജും ഇന്നലെ പിടിയിലായിരുന്നു. പ്രതികളെ ജൂൺ എട്ടാം തീയതി വരെ റിമന്റ് ചെയ്തു. കലാപമുണ്ടാക്കാന്‍ ശ്രമം നടത്തി എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഒപ്പംകേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

TRENDING:ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി[NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]
പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എറണാകുളം റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു. ഞായറാഴ്ച്ച വൈകീട്ടാണ് കാലടി മണപ്പുറത്ത് നിർമ്മിച്ച സിനിമ സെറ്റ് രാഷ്ട്രീയ ബജ്റംഗ് ദൾ പ്രവർത്തകർ പൊളിച്ചത്. കാലടി മണപ്പുറത്ത് കൃസ്ത്യന്‍ പള്ളിയുടെ സെറ്റുണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടമുണ്ടാക്കി എന്നാരോപിച്ചാണ് സെറ്റ് പൊളിച്ചത്.
First published: May 26, 2020, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading