തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാര്‍ കൂടി അറസ്റ്റില്‍. എ.എസ്.ഐ റോയി പി. വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന് കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദിക്കാന്‍ ഒപ്പമുണ്ടായിരുന്നവരാണ് അറസ്റ്റിലായ ഈ പൊലീസുകാര്‍.
അറസ്റ്റിലായ പൊലീസുകാരെ വൈദ്യപരിശോധനക്ക് ശേഷം പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെ ഹാജരാക്കും. ഇതോടെ കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി. നേരത്തെ അറസ്റ്റിലായ ഒന്നും നാലും പ്രതികളായ മുന്‍ എസ്.ഐ സാബുവും, സി.പി.ഒ സജീവ് ആന്റണിയും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തൊടുപുഴ കോടതി നാളെ വിധി പറയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.