നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 16കാരിയെ ബലാത്സംഗം ചെയ്തു; മൂന്ന് പാസ്റ്റർമാർക്കെതിരെ പോക്സോ കേസ്

  16കാരിയെ ബലാത്സംഗം ചെയ്തു; മൂന്ന് പാസ്റ്റർമാർക്കെതിരെ പോക്സോ കേസ്

  മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റർമാർക്കെതിരെയാണ് പരാതി

  News 18

  News 18

  • News18
  • Last Updated :
  • Share this:
   മൈസൂരു: പതിനാറുകാരിയായ മകളെ മൂന്ന് പാസ്റ്റർമാർ ചേർന്ന് ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ അമ്മയുടെ പരാതി. ഇരയായ പെൺകുട്ടിയും അമ്മയും മൈസൂരു സ്വദേശികളാണ്. മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റർമാർക്കെതിരെ പോക്സോ നിയമപ്രകാരം നരസിംഹ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മംഗലാപുരം ബാൽമട്ട സ്വദേശികളായ സെബാസ്റ്റ്യൻ, ബെന്നറ്റ് അമ്മൻ, ജോഷ്വാ അമ്മൻ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്ന് മൈസൂരു സിറ്റി പൊലീസ് കമ്മീഷണർ കെ ടി ബാലകൃഷ്ണ പറഞ്ഞു.

   ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബറിലാണ് പാസ്റ്റർമാർ പെൺകുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്. പെൺകുട്ടി ഡിസംബർ മുതൽ ലൈംഗിക പീഡനത്തിന് ഇരയായി വരികയായിരുന്നുവെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട് നിർമിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതിന് പുറമെ, പെൺകുട്ടിക്ക് ജോലി ശരിയാക്കി നല്‍കാമെന്നും പാസ്റ്റർമാർ ഉറപ്പ് നൽകി. പെൺകുട്ടിയെ വീടിന് പുറത്തിറങ്ങാൻ പോലും അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ വിലാസം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

   കഴിഞ്ഞ ദിവസമാണ് ബംഗളൂരു സ്വദേശിയായ ‌യുവതി ഒരു ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്ത് വന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവതി സിഎസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവാജി നഗർ പൊലീസ് ബിഷപ്പിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

   First published:
   )}