• HOME
  • »
  • NEWS
  • »
  • crime
  • »
  • നാല്പത്തഞ്ചുകാരിയെ വിവസ്ത്രയാക്കി മർദിച്ച് വീഡിയോ എടുത്തു: അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

നാല്പത്തഞ്ചുകാരിയെ വിവസ്ത്രയാക്കി മർദിച്ച് വീഡിയോ എടുത്തു: അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

ഈ മാസം 21നായിരുന്നു കേസിന് ആസ്പദമായ സംഭവം

  • Share this:

    മാഹി: നാൽപ്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി വിവസ്ത്രയാക്കി വീഡിയോ എടുത്ത് മർദിച്ച സംഭവത്തിൽ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ സി എച്ച് ലിജിൻ (37), അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപം നിധി നിവാസിൽ കെ എം നിമിഷ (28) എന്നിവരെയാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ

    മാഹി കോടതി മൂവരെയും റിമാൻഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും സ്ത്രീകളെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു. ഈ മാസം 21നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ഉച്ചയ്ക്ക് രണ്ടോടെ ലിജിന്റെ വീട്ടിൽ പോയ പരാതിക്കാരിയെ മൂവരും ചേർന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി.

    Also Read- എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; മാധ്യമപ്രവർത്തകൻ വിനു വി. ജോൺ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

    ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ലിജിൻ പള്ളൂരിലെ ഫാൻസി ഷോപ്പ് ഉടമയാണ്. പുതുച്ചേരി എസ്.എസ്.പി. ദീപികയുടെ നിർദേശപ്രകാരം മാഹി എസ്.പി. രാജശങ്കർ വെള്ളാട്ട്, മാഹി സർക്കിൾ ഇൻസ്പെക്ടർ എ.ശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. പള്ളൂർ എസ് ഐ ഇ കെ രാധാകൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

    Published by:Rajesh V
    First published: