പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് (Popular Front) നേതാവ് സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ. രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. അതിനിടെ സുബൈർ വധക്കേസിലെ പ്രതികളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കഞ്ചിക്കോട് ദേശീയ പാതയിലൂടെ മൂന്നു പേർ നടന്നു പോവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അക്രമികൾ സഞ്ചരിച്ച കാറുപേക്ഷിച്ച് നടന്നു പോവുന്ന ദൃശ്യങ്ങളാണിതെന്ന് സൂചനയുണ്ട്.
സുബൈറിന്റെ ശരീരത്തിൽ 50 ൽ അധികം വെട്ടുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
Also Read-
പാലക്കാട് രാഷ്ട്രീയക്കൊല; നേതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻഏപ്രിൽ 15 നാണ് പാലക്കാട് എലപ്പുള്ളിയില്‍ സുബൈറിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.
Also Read-
പാലക്കാട് സമാധാന യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാനശ്രമങ്ങൾക്ക് പിന്തുണയെന്ന് എംബി രാജേഷ്സുബൈറിന്റെ കൊലപാതകത്തിനു പിന്നാലെ പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നിരുന്നു. 24 മണിക്കൂറിനിടെയാണ് പാലക്കാട് ജില്ലയില്‍ രണ്ട് കൊലപാതകങ്ങൾ നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
പാലക്കാട്ടെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയിൽ കയറിയാണ് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
അതേസമയം, എസ്ഡിപിഐ, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് സർക്കാർ വിളിച്ച സർവകക്ഷിയോഗം അൽപസമയത്തിനകം തുടങ്ങും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബിജെപിയും SDPIയും യോഗത്തിൽ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.