കൊല്ലം: ചവറയിൽ വൻ സിന്തറ്റിക് ലഹരിമരുന്ന് വേട്ട്. 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടിയത്. കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കാർ പരിശോധിക്കുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് മൂന്നുപേരെയും ചവറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണിത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇപ്പോൾ പിടിയിലായവർ വൻ മയക്കുമരുന്ന് റാക്കറ്റിന്‍റെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Also Read- വള വാങ്ങാൻ എത്തിയ യുവാവ് സ്വർണ്ണ കടയിൽ നിന്ന് നെക്ലസുമായി ഇറങ്ങിയോടി
ജില്ലയിൽ അടുത്തകാലത്തായി ലഹരിമരുന്ന് പിടികൂടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. കൊല്ലം സിറ്റി, റൂറൽ പൊലീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.