നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ശ്രീകൃഷ്ണൻ എടുത്തുയർത്തിയെന്നു വിശ്വസിക്കുന്ന ഗോവർദ്ധന പർവതത്തിലെ പാറകൾ ഓൺലൈനിലൂടെ വിറ്റ മൂന്നുപേർക്കെതിരെ കേസ്

    ശ്രീകൃഷ്ണൻ എടുത്തുയർത്തിയെന്നു വിശ്വസിക്കുന്ന ഗോവർദ്ധന പർവതത്തിലെ പാറകൾ ഓൺലൈനിലൂടെ വിറ്റ മൂന്നുപേർക്കെതിരെ കേസ്

    മഥുരയിലെ ഗോവർദ്ധന പർവ്വതത്തെ ഹിന്ദുക്കളുടെ പുണ്യസ്ഥലമായി കണക്കാക്കുന്നു, ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളുടെ പശ്ചാത്തലമുള്ള സ്ഥലമാണ് ഗോവർദ്ധന പർവ്വതം.

    govardhana hills

    govardhana hills

    • Share this:
      മഥുര: ശ്രീകൃഷ്ണൻ എടുത്തുയർത്തിയതെന്ന് വിശ്വസിക്കുന്ന ഗോവർദ്ധന പർവ്വതത്തിലെ പാറകൾ ഓൺലൈനിൽ വിൽപ്പന നടത്തിയെന്ന പരാതിയിൽ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റിന്‍റെ സിഇഒ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് ഞായറാഴ്ച കേസെടുത്തു. മഥുരയിലെ ഗോവർദ്ധന പർവ്വതത്തെ ഹിന്ദുക്കളുടെ പുണ്യസ്ഥലമായി കണക്കാക്കുന്നു, ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളുടെ പശ്ചാത്തലമുള്ള സ്ഥലമാണ് ഗോവർദ്ധന പർവ്വതം.

      വിവരസാങ്കേതിക വിദ്യയുടെ സൗകര്യം ദുരുപയോഗം ചെയ്ത് മതവികാരം ഉളവാക്കിയെന്ന പരാതിയിലാണ് കമ്പനി, സിഇഒ, വിതരണക്കാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എസ്പി (റൂറൽ) ശിരീഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 265, ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

      മഥുര ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തക കേശവ് മുഖിയ ഗോവർദ്ധൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് എസ്പി പറഞ്ഞു. ഒരേ സ്റ്റേഷനിൽ സമർപ്പിച്ച വിഷയത്തിൽ പത്ത് പരാതികൾ കൂടി ഒരൊറ്റ അന്വേഷണത്തിനായി സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.

      പാറകൾ പ്രകൃതിദത്തമാണെന്ന് വെബ്‌സൈറ്റ് അവകാശപ്പെട്ടതായും അതിന്റെ വില ഓരോ കഷണത്തിനും 5,175 രൂപയാണെന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. "ദൈവത്തെ കച്ചവടം" ചെയ്യാനുള്ള കമ്പനിയുടെ ശ്രമത്തിനെതിരെ നൂറുകണക്കിന് ആളുകൾ ഗോവർദ്ധൻ പോലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. "ഗോവർദ്ധൻ കൃഷ്ണനാണ്. ഗോവർദ്ധൻ ഉൾപ്പെടുന്ന ഒരു കച്ചവടത്തിൽ ഏർപ്പെടുന്ന ആരെങ്കിലും ദേവന്റെ കോപത്തെ ക്ഷണിച്ചു വരുത്തും" മഥുരയിലെ സന്യാസിയായ സിയ റാം ബാബ, അതേസമയം, കമ്പനിക്കും വിതരണക്കാരനും എതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് ബ്രാഹ്മണ മഹാസഭ തിങ്കളാഴ്ച മഥുര ജില്ലാ മജിസ്ട്രേറ്റിനെ കാണാൻ തീരുമാനിച്ചു.

      Also Read- സ്ത്രീധനം: ഐപിഎസ് ഓഫീസർക്കും രക്ഷയില്ല; IFS ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ മാനസിക-ശാരീരിക പീഡന പരാതി

      ഗോവർദ്ധന പർവ്വതത്തെക്കുറിച്ചുള്ള ഐതിഹ്യം

      ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. കൃഷ്ണന്റെ കുസൃതികളും കൃഷ്ണലീലയും വീരമാഹാത്മ്യങ്ങളുമൊക്കെ ധാരാളമുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തമായ കഥയാണ് ശ്രീകൃഷ്ണന്‍ തന്റെ ചെറുവിരലില്‍ ഗോവര്‍ദ്ധന പര്‍വതം എടുത്തുയര്‍ത്തിയ കഥ. കനത്ത പേമാരിയില്‍ നിന്ന് ഗോക്കളെയും മനുഷ്യരെയും രക്ഷിക്കാനാണ് ശ്രീകൃഷ്ണന്‍ അങ്ങനെ ചെയ്തത്. മഴയത്ത് നനയാതിരിക്കാന്‍ കുട പിടിക്കുന്ന ലാഘവത്തോടെയാണ് കൃഷ്ണന്‍ ആ പര്‍വതത്തെ എടുത്തുയര്‍ത്തിയത്. ശ്രീകൃഷ്ണൻ, മഹാഭാരതം തുടങ്ങിയ സീരിയലുകളിലും സിനിമകളിലും പല തവണ കണ്ടിട്ടുണ്ട്. ചുമര്‍ ചിത്രങ്ങളിലും ഗോവര്‍ദ്ധനോദ്ധാരണം നിറഞ്ഞു നിന്നിട്ടുണ്ട്.

      ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയില്‍ വൃന്ദാവനത്തിലെത്തിയാല്‍ ഈ പര്‍വതം കാണാം. 11 കിലോമീറ്റര്‍ ചുറ്റളവുണ്ട് ഗോവര്‍ദ്ധനഗിരിക്ക്. വൃന്ദാവനത്തില്‍ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗോവര്‍ദ്ധനഗിരിയിലെത്താം. പര്‍വതത്തിന് ചുറ്റും വലംവയ്ക്കുന്നത് കൃഷ്ണഭക്തര്‍ പുണ്യമായി കരുതാറുണ്ട്. ഒരു വലം വയ്ക്കണമെങ്കില്‍ 11 കിലോമീറ്റര്‍ നടക്കണം. യമുന നദിയുടെ തീരത്താണ് ഗോവര്‍ദ്ധനഗിരി സ്ഥിതി ചെയ്യുന്നത്.
      Published by:Anuraj GR
      First published:
      )}