നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കാർ ഉടമ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

  പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കാർ ഉടമ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

  ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച ശേഷം പെൺകുട്ടിയ തട്ടിക്കൊണ്ട പോയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഓച്ചിറ: ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച ശേഷം പെൺകുട്ടിയ തട്ടിക്കൊണ്ട പോയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി റോഷന്‍റെ സുഹൃത്തുക്കളായ അനന്തു, ബിബിൻ എന്നിവരും കാറുടമയും ആണ് കസ്റ്റഡിയിലായത്.

   അതേസമയം, റോഷനെയും മറ്റൊരു പ്രതിയെയും ഇതുവരെ പിടി കൂടാനായിട്ടില്ല. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കായംകുളത്തു നിന്നും ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്‍റെ ഉടമയെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

   കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ടു പോയി

   തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ റോഷന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം വീട്ടിൽ കയറി പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാപിതാക്കളെ മർദ്ദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന് ദേഹത്തും കൈക്കും പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ രാത്രി ഓച്ചിറ സ്റ്റേഷനിലെത്തിച്ചത്.

   First published:
   )}