നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മൊബൈല്‍ കടയില്‍ നിന്ന് കവര്‍ന്നത് അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങള്‍; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  Arrest | മൊബൈല്‍ കടയില്‍ നിന്ന് കവര്‍ന്നത് അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങള്‍; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്

  • Share this:
   കൊച്ചി: പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍(Mobile Shop) മോഷണം(Theft) നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍(Arrest). ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍(28), ഭാര്യ സാമിനി(28), തിരൂര്‍ സ്വദേശി സഫ്‌വാന്‍(31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം അഞ്ചിനാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയത്.

   37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.

   അരുണും സഫ്വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ടോര്‍ച്ച് എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്.

   പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. എസ് പി കെ.കാര്‍ത്തിക്, എ എസ് പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ്.എം.തോമസ്, അനില്‍കുമാര്‍, എസ് സി പി ഒമാരായ പി.എ.അബ്ദുള്‍മനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീര്‍ഷാ, എം.ബി.സുബൈര്‍, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

   Also Read-Murder| കൊല്ലത്ത് മദ്യപിച്ചെത്തിയ ഭർത്താവിനെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

   Honey Trap | വയോധികനുമായി അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടി; യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ

   ഭൂമി വിൽപ്പനയുടെ പേരിൽ വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി(Arrest). അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുൻ(25), പെരിങ്ങനാട് സ്വദേശി അരുൺ കൃഷ്ണൻ(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവർ തട്ടിയെടുത്തത്. പന്തളം പോലീസാണ് (Kerala Police) ഇവരെ അറസ്റ്റ് ചെയ്തത്.

   പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയാക്കായി അച്ഛന്റെ ഫോൺ നമ്പർ വെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണിൽ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കൾ ജോലിസ്ഥലത്തായതിനാൽ വയോധികൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസിലാക്കി ശേഷം ഡിസംബർ ഏഴിന് സ്ഥലം കാണാനെന്ന വ്യാജേന മിഥുനിനൊപ്പം കാറിൽ വീണ്ടും വീട്ടിലെത്തിയാണ് സിന്ധു വയോധികനൊപ്പം നിന്ന് നഗ്ന ചിത്രങ്ങൾ മിഥുനിനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്.

   Also Read-Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ

   Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു


    പോത്തൻകോട്ട് നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

   ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   Published by:Jayesh Krishnan
   First published: