മലപ്പുറം: 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിലായി. കൊണ്ടോടടി മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപന സംഘത്തിലെ ദമ്പതികൾ ഉൾപ്പടെ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎയ്ക്ക് പുറമെ 75 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുള്ള(26) ബന്ധുവായ കീരങ്ങോട്ടുപുറായ് അബ്ദുറഹ്മാൻ(56), ഭാര്യ സീനത്ത്(48) എന്നിവരാണ് പിടിയിലായത്.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ എത്തിച്ച് വിൽപനക്കാർക്ക് നൽകുകയാണ് സംഘം ചെയ്തതെന്ന് എക്സൈസ് പറഞ്ഞു. വടക്കൻ മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഉബൈദുള്ളയുടെ ബൈക്കിൽനിന്നും അബ്ദുറഹ്മാന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറണാകുളത്ത് ലോഡ്ജില്‍ നിന്ന് മയക്കുമരുന്നുമായി യുവതിയടക്കം 5 പേര് പിടിയില്‍
കൊച്ചിയില്‍ മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും യുവതിയുമടക്കം അഞ്ചുപേര്‍ പിടിയില്‍. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന് (24), നവാല്‍ റഹ്മാന് (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന് (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
Also Read- നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ലഹരി സൂക്ഷിച്ചത് ഡോക്റുടെ നിർദേശപ്രകാരമെന്ന് വിശദീകരണം
കലൂര്‍ കറുകപ്പിള്ളിയിലെ ലോഡ്ജില്‍ അഞ്ചംഗ സംഘം താമസിച്ചിരുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബര്‍ എന്നയാളെ സി.ഐ.എസ്.എഫ്. പിടികൂടുകയും ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കറുകപ്പിള്ളിയിലെ ലോഡ്ജിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.