ചെന്നൈ: തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ കഞ്ചാവും മാജിക് കൂണും വിൽപന നടത്തിയ സംഘത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. ഇവരില്‍ നിന്ന് 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണും പിടിച്ചെടുത്തു.
കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന. നായിഡുപുരത്തിന് അടുത്തുള്ള പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫർ, തമിഴ്നാട് സ്വദേശി ആന്‍റണി രാഹുൽ, മലയാളിയായ അൽഹാസ് എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്.
കൊടൈകനാലിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണിവയെന്ന് പ്രതികൾ മൊഴി നൽകി. വാഹനത്തിൽ സ്ത്രികളുണ്ടെങ്കിൽ പൊലീസ് കാര്യമായ പരിശോധന നടത്തില്ല എന്ന നിഗമനത്തിലാണ് സംഘത്തിൽ സ്ത്രീയേയും ഉൾപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.