• HOME
 • »
 • NEWS
 • »
 • crime
 • »
 • വാഹനപരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

വാഹനപരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോള്‍ എസ് ഐ ജോസി സ്റ്റീഫനെ മര്‍ദിച്ചത്...

police_attack_arrest

police_attack_arrest

 • Last Updated :
 • Share this:
  ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്ക് മർദ്ദനമേറ്റു. നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോള്‍ എസ് ഐ ജോസി സ്റ്റീഫനെ മര്‍ദിച്ചത്. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികന്‍ ജോബിന്‍ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ്(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

  ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടിയെടുത്തു; അഞ്ചുപേര്‍ക്കെതിരെ കേസ്

  ആള്‍ദൈവം വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടയെടുത്തെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുണ്ടറ സ്വദേശിനി ഹിന്ദുജ, അച്ഛന്‍ ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരോപണം തെറ്റണെന്നാണ് ശ്രീധരന്റെ വിശീദകരണം.

  പത്തുവര്‍ഷം മുന്‍പാണ് നടുവേദനയ്ക്കായി മരുന്നിനായി കുണ്ടറ സ്വദേശിനിയായ ഹിന്ദുജയെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് പൂജയും മരുന്നും മന്ത്രവുമായി വിശ്വാസം നേടിയെടുക്കുകയായിരുന്ന. പിന്നീട് വീട്ടമ്മയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു.

  ക്ഷേത്രത്തിനായി ഏഴു ലക്ഷം രൂപയും പലപ്പോഴായി സ്വര്‍ണവും കാറും പണവും ഇവര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെടുകയാണെന്ന് അറിഞ്ഞതോടെ പണവും സ്വര്‍ണവും തിരിച്ച് ചോദിച്ചപ്പോള്‍ ഹിന്ദുജ മര്‍ദ്ദിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.

  വീട്ടിലെ നിധി കണ്ടെത്താൻ നഗ്നയായി മുന്നിലിരിക്കാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടു; പൂജാരിയും കൂട്ടാളിയും അറസ്റ്റിൽ

  നിധി കണ്ടെത്താനുള്ള മന്ത്രവാദത്തിന്റെ പേരില്‍ (Black Magic)) തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച മന്ത്രവാദി  അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടിനകത്തെ നിധി (hidden treasure)കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് മന്ത്രവാദി ആവശ്യപ്പെട്ടത്.

  കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. മന്ത്രവാദി ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയാണ് ശശികുമാര്‍. കർഷകനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്. വീട്ടില്‍ സംശയകരമായ രീതിയില്‍ ചിലത് നടക്കുന്നു എന്ന് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.

  രണ്ടുവര്‍ഷം മുന്‍പ് ഒരു കല്യാണ ചടങ്ങിനിടെയാണ് ശശികുമാറിനെ ശ്രീനിവാസ് പരിചയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ശശികുമാര്‍ ശ്രീനിവാസിന്റെ വീട്ടില്‍ എത്തി. 75 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് ശ്രീനിവാസ് താമസിക്കുന്നത്. ശ്രീനിവാസിന്റെ വീട്ടില്‍ നിധി ഉണ്ടെന്ന് ശശികുമാര്‍ പറഞ്ഞു. ഇത് കണ്ടെത്തിയില്ലെങ്കില്‍ ദോഷമാണെന്നും പുരോഹിതന്‍ മുന്നറിയിപ്പ് നല്‍കി.

  നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് ശശികുമാര്‍ വാക്ക് നല്‍കി. ഇതിന്റെ പേരില്‍ പ്രതിഫലമായി ശ്രീനിവാസ് 20,000 രൂപ ശശികുമാറിന് കൈമാറി. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിധി കണ്ടെത്തുന്നതിനുള്ള പൂജകള്‍ വൈകി. രണ്ടുമാസം മുന്‍പ് ശ്രീനിവാസിന്റെ വീട്ടിലെത്തിയ ശശികുമാര്‍ നിധി കണ്ടെത്തുന്നതിനുള്ള പൂജകള്‍ തുടങ്ങാമെന്ന് പറഞ്ഞു.

  Also Read-ബിസിനസ്സ് തർക്കം; പ്രവാസിയെ ക്വാട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ

  ഇതിനായി വീട്ടിലെ ഒരു മുറി തെരഞ്ഞെടുത്തു. പൂജയ്ക്കിടെ നഗ്നയായ സ്ത്രീ തനിക്ക് മുന്നില്‍ വന്നിരുന്നാല്‍ നിധി തനിയെ പുറത്തേയ്ക്ക് വരുമെന്നും ശശികുമാര്‍ ശ്രീനിവാസിന്റെ കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. ശ്രീനിവാസിന്റെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീയായിരിക്കണം ഇതില്‍ പങ്കെടുക്കേണ്ടതെന്നും പുരോഹിതന്‍ നിര്‍ദേശിച്ചെന്ന് പൊലീസ് പറയുന്നു.
  ചടങ്ങില്‍ പങ്കെടുക്കുന്നതിന് ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരു യുവതിയെ കണ്ടെത്തി. പൂജയില്‍ പങ്കെടുക്കുന്നതിന് 5000 രൂപയാണ് വാഗ്ദാനം ചെയ്തത്. ചടങ്ങിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
  Published by:Anuraj GR
  First published: