കൊച്ചി: കാക്കനാട് ആഡംബര ഫ്ലാറ്റിൽ നിന്ന് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ് (34), കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ (27), പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ (21) എന്നിവരെയാണ് പിടികൂടിയത്. ഇവരെ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂല എംഐആർ ഫ്ലാറ്റിൽനിന്നാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിക്കൂടിയത്.
Also read-വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; കായംകുളത്ത് അതിഥി തൊഴിലാളി അറസ്റ്റില്‍
കോട്ടയം സ്വദേശി മനാഫാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവുമാണ് രണ്ടുമാസമായി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. മനാഫ് ഒളിവിലാണ്. രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു. തൃക്കാക്കര ഇൻസ്പെക്ടർ ആർ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Crime in kochi, MDMA Seized