ആലപ്പുഴ: മോചനദ്രവ്യം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ (Kidnapping) കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെയുള്ളവർ കായംകുളത്ത് അറസ്റ്റിൽ (Arrest). തൃശൂർ സ്വദേശിയായ അനീസിനെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്രസിദ്ധ ഗുണ്ടയും പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലപ്പുഴ കലവൂർ വില്ലേജിൽ പരുത്തിയിൽ വീട്ടിൽ സിൽവൻസ്റ്റൺ മകൻ ബിനുക്കുട്ടൻ എന്ന് വിളിക്കുന്ന ജയ്സൺ (26) എറണാകുളം പാറക്കടവ് വില്ലേജിൽ പള്ളത്ത് കാട്ടിൽ ഹൗസിൽ വർഗ്ഗീസ് മകൻ ജീസ് വർഗ്ഗീസ് (22) പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ സീനാസ് മൻസിലിൽ ബാബു മകൻ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
അനിസിൽ നിന്നും മാരുതി സ്വിഫ്റ്റ് കാർ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. വാഹനം ആവശ്യപ്പെട്ട് എത്തിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തിയാണ് അനീസിനെ തട്ടിക്കൊണ്ടു പോയത്. കായംകുളം ഇടശ്ശേരി ജഗ്ഷന് സമീപത്ത് ശനിയാഴ്ചയാണ് കാർ തടഞ്ഞത്.
Also Read-
Honey Trap | ആശുപത്രി മുറിയിലേക്ക് ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി ദൃശ്യം പകർത്തി; പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽതുടർന്ന് മോചനദ്രവ്യമായി അമ്പതിനായിരം രൂപ അവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര സി.ഐ. സുധിലാൽ, കനകക്കുന്ന് സി.ഐ. ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അതിസാഹസികമായി അനീസിനെ രക്ഷപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
SDPI | യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് SDPI പ്രവർത്തകർ പോലീസ് പിടിയിൽമുൻ എസ് ഡി പി ഐ (SDPI) പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. മലപ്പുറം (Malappuram) കൊണ്ടോട്ടിയിൽ ആണ് സംഭവം. എസ് ഡി പി ഐ സജീവ പ്രവർത്തകൻ ആയിരുന്ന പള്ളിക്കൽ സ്വദേശി മുജീബ് റഹ്മാന് ആണ് മർദ്ദനമേറ്റത്. മുജീബിൻ്റെ പരാതിയിൽ പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോഡം വീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടി പീഡിക പുള്ളിശ്ശേരി കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ ചാലൊടി സഹീർ (40) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പാലം സ്വദേശിയായ മുജീബ് റഹ്മാൻ മുൻപ് എസ് ഡി പി ഐ സജീവ പ്രവർത്തകൻ ആയിരുന്നു. പത്തു വർഷത്തോളം ഇയാൾ എസ് ഡി പി ഐയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. ഇടക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് അല്പം മാറി നിന്ന ഇയാളെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
ജനുവരി 20ന് രാത്രി ഇയാളെ തേഞ്ഞിപ്പാലം പള്ളിക്കൽ ഉള്ള വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി അതിക്രൂരമായി മർദിക്കുക ആയിരുന്നു.
കരിപ്പൂരിലെ ഒരു പ്രമുഖ എസ് ഡി പി ഐ നേതാവിൻ്റെ വീട്ടിൽ എത്തിച്ച് ആയിരുന്നു കൊടും പീഡനം. അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ആയിരുന്നു ശ്രമം. മർദ്ദനത്തിൽ മാരകമായി പരിക്കേറ്റ ഇയാളെ പുലർച്ചെ ഇയാളുടെ വീട്ടിൽ തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ഈ സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇക്കാരണത്താൽ ഇയാള് പേടിച്ച് പരാതി നൽകിയില്ല. തുടർന്ന് ഈ മാസം എട്ടാം തീയതി അർദ്ധരാത്രി മുഖം മൂടി ധരിച്ച 5 അംഗ സംഘം മാരകായുധങ്ങളുമായി ഇയാളുടെ വീട്ടിൽ എത്തി വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ആണ് ഇയാൾ പോലീസിനെ സമീപിച്ചത്.
അക്രമത്തിൻ്റെ കാരണത്തെ കുറിച്ച് അന്വേഷിക്കുക ആണെന്ന് പോലീസ് പറഞ്ഞു. " മുജീബ് റഹ്മാൻ മുൻപ് എസ് ഡി പി ഐ സജീവ പ്രവർത്തകൻ ആയിരുന്നു. ഇടക്കാലത്ത് ഒന്നര വർഷമായി അത്ര സജീവം അല്ല. ഇയാളെ കഴിഞ്ഞ മാസം 20 ന് രാത്രിയാണ് വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി മർദിച്ചത്. മർദിച്ചവരുടെ ഭീഷണി ഭയന്ന് ഇത്ര ദിവസം അയാൾ പോലീസിൽ പരാതി തന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഇവർ വീണ്ടും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ ആണ് പരാതി നൽകിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിൽ ആണ് പ്രതികൾ പിടിയിലായത്. ഇവർ എസ് ഡി പി ഐ പ്രവർത്തകരാണ്. മർദ്ദനതിൻ്റെ കാരണം വ്യക്തമായിട്ടില്ല. പലതും പറയുന്നു എങ്കിലും അതൊന്നും വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നത് അല്ല. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്." കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.