HOME /NEWS /Crime / KSEB ട്രാൻസ്ഫോർമർ പൊളിച്ചുകടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിലായി

KSEB ട്രാൻസ്ഫോർമർ പൊളിച്ചുകടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിലായി

സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് മോഷ്ടാക്കൾ കവർന്നത്

സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് മോഷ്ടാക്കൾ കവർന്നത്

സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് മോഷ്ടാക്കൾ കവർന്നത്

  • Share this:

    ഇടുക്കി: കെ എസ് ഇ ബിയുടെ ട്രാസ്‌ഫോർമർ പൊളിച്ചുകടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്രാംകുടി സ്വദേശികളായ സെബിൻ, സജി, ബിനു എന്നിവരെയാണ് മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

    ഇടുക്കി തോപ്രാംകുടിക്ക് സമീപം ദൈവമ്മേട് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് മോഷ്ടാക്കൾ കവർന്നത്. പ്രദേശവാസികൾ സംഭവം കെ എസ് ഇ ബി യെ അറിയിക്കുകയായിരുന്നു.

    തുടർന്ന് വൈദ്യുതി വകുപ്പിന്റ പരാതിയിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ മുരിക്കാശേരി പോലീസ് പിടികൂടിയത്. ദൈവമ്മേട് പുന്നമറ്റത്തിൽ സെബിൻ, കൊന്നയ്ക്കാമാലി കാരിക്കുന്നേൽ സജി, കൊന്നയ്ക്കാമാലി മറ്റപ്പള്ളിയിൽ ബിനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    Also Read- സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ

    ട്രാൻസ്‌ഫോർമർ ഒന്നാംപ്രതിയായ സെബിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ട്രാൻസ്‌ഫോർമർ കടത്തുവാൻ ഉപയോഗിച്ച പിക്കപ് വാനും പോലീസ് കസ്റ്റഡിയിൽ എടുത്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും, ട്രാസ്‌ഫോർമർ പൊളിക്കുവാൻ ഉപയോഗിച്ച കപ്പിയുടെ തെളിവ് ഉപയോഗിച്ചുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    First published:

    Tags: Crime news, Idukki