• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ടെക്കികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന; കൊച്ചിയില്‍ 3 പേര്‍ പിടിയില്‍

Arrest | ടെക്കികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന; കൊച്ചിയില്‍ 3 പേര്‍ പിടിയില്‍

ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിച്ച്, വിശ്വസ്തരായവര്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് വിറ്റിരുന്നതെന്നും പോലീസ് പറഞ്ഞു

 • Share this:
  കൊച്ചി: ടെക്കികള്‍ക്കും (Techy) കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ (College Student) ലഹരിമരുന്ന് വില്‍പ്പന (Drug Sale) നടത്തിവന്നിരുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയില്‍ (Arrest). മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വെല്ലിയന്‍ചേരി കപ്പില്‍ വീട്ടില്‍ സനില്‍(27) തിരുവല്ല സ്വദേശി ഗുരുകൃപയില്‍ അഭിമന്യൂ സുരേഷ്(27) തിരുവനന്തപുരം മുട്ടത്തറ വള്ളക്കടവ് സ്വദേശി ശിവശക്തി വീട്ടില്‍ അമൃത(24) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്ന് പിടികൂടിയത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 28 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പിടിയിലായ അഭിമന്യൂ കായികാധ്യാപകനാണ്.

  ടെക്കികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന പ്രതികളെ ഏതാനുംനാളുകളായി എസ്.ഐ. രാമുചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്ന സംഘം, പലതവണ പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞദിവസം സാഹസികമായാണ് മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയത്.

  Also Read- മൂന്നാറിൽ കാർ ആയിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

  ബെംഗളൂരുവില്‍നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിച്ച്, വിശ്വസ്തരായവര്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് വിറ്റിരുന്നതെന്നും പോലീസ് പറഞ്ഞു.

  കഞ്ചാവ് അടിച്ച് മോഷ്ടിക്കാന്‍ കയറി; കടയില്‍ കുടുങ്ങിയ കള്ളന്‍ പൊലീസ് പിടിയിൽ


  മാള: കഞ്ചാവ് ഉപയോഗിച്ച് മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് കടയില്‍ കുടുങ്ങി. ലഹരി കാരണം കുഴഞ്ഞുപോയ ഇയാളെ കടയുടെ പുറത്തെത്തിക്കാനാകാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ കടയുടമ വന്നപ്പോഴാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടെത്തിയത്. പഴൂക്കരയിലെ സ്വകാര്യ ഫര്‍ണിച്ചര്‍  സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്.

  Also Read- 'തീവ്രവാദ സംഘടനകൾക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തി': അന്വേഷണത്തിന് എസ് പിയുടെ ഉത്തരവ്

  അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് പിടിയിലായത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ലഹരി ഉപയോഗിച്ചതിനാല്‍ പ്രസാദ് അലോകിന് പുറത്തുകടക്കാനായില്ല. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്.

  കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ ശ്രമിച്ചിട്ടും ഇയാളെ പുറത്തുകടത്താന്‍ കഴിഞ്ഞില്ല. ഇതോടെ അവര്‍ അലോകിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് സ്ഥാപനം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
  Published by:Arun krishna
  First published: